Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി.ഡി. സതീശൻ എത്താൻ വൈകി; ക്ഷുഭിതനായി അസഭ്യം പറഞ്ഞ് ​കെ. സുധാകരൻ -വീഡിയോ

text_fields
bookmark_border
K Sudhakaran,
cancel
camera_alt

ആലപ്പുഴയിൽ വാർത്താസമ്മേളനത്തിനിടെ കെ. സുധാകരൻ ക്ഷുഭിതനാകുന്നു

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ എത്താൻ വൈകിയതിൽ ക്ഷുഭിതനായി കെ.പി.സി.സി പ്രസിഡന്റ് കെ.​ സുധാകരൻ. ആലപ്പുഴയിലെ സമരഗ്നിപരിപാടിക്കിടെയാണ് സംഭവം. വാർത്താസമ്മേളനത്തിനായി കെ. സുധാകരൻ എത്തി 20 മിനിറ്റ് വൈകിയാണ് വി.ഡി സതീശൻ എത്തിയത്. ഇതോടെ കെ. സുധാകരൻ അസ്വസ്ഥനാകുകയായിരുന്നു.

വൈകിയതിനെ സംബന്ധിച്ച് കെ.പി.സി.സി പ്രസിഡൻ്റ് പ്രവർത്തകരോട് അതൃപ്തി അറിയിക്കുന്നതിനിടയിൽ അസഭ്യവാക്കും സുധാകരൻ ഉപയോഗിച്ചു. ഷാനിമോൾ ഉസ്മാൻ ഇടപെട്ട് മാധ്യമങ്ങളുടെ മൈക്ക് ഓൺ ആണെന്ന് കെ. സുധകരനെ ഓർമിപ്പിച്ചു. ഇതോടെയാണ് സംസാരം അവസാനിപ്പിച്ചത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - VD Satishan arrived late; kSudhakaran Angry and abusive
Next Story