Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാ​ള​യാ​ർ പീഡനം: മാതാപിതാക്കളെ പ്രതിചേർത്തു

text_fields
bookmark_border
Vvalayar case, third day protest
cancel

കൊച്ചി: പാലക്കാട്ടെ വാളയാർ പീഡന കേസിൽ മാതാപിതാക്കളെ പ്രതി ചേർത്ത് സി.ബി.ഐ കുറ്റപത്രം. ഇവർക്കെതിരെ ബലാത്സംഗ പ്രേരണാകുറ്റമാണ് ചുമത്തിയത്. പോക്‌സോ, ഐ.പി.സി വകുപ്പുകൾ പ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. എറണാകുളം സി.ബി.ഐ കോടതിയിലാണ് കുറ്റപത്രം നൽകിയത്. സി.ബി.ഐ തിരുവനന്തപുരം ക്രൈം യൂനിറ്റാണ് ഇവരെ പ്രതി ചേർത്തത്. ബലാത്സംഗം അറിഞ്ഞിട്ടും മാതാപിതാക്കൾ മറച്ചുവെച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. വിശദമായ കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. എന്നാൽ വിചിത്രമായ കുറ്റപ​ത്രമാണെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.

രണ്ടു പെൺകുട്ടികളും പീഡനത്തിന് ഇരയായ വിവരം ഇരുവർക്കും അറിയാമായിരുന്നുവെന്ന് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പരാമർശിക്കുന്നു. നേരത്തേ സാക്ഷികളായിരുന്ന മാതാപിതാക്കളെ ബലാത്സംഗ പ്രേരണ കുറ്റം ചുമത്തിയാണ് പ്രതികളാക്കിയത്.

2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടിൽ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാർച്ച് നാലിന് ഇതേ വീട്ടിൽ സഹോദരിയായ ഒമ്പത് വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. 2017 മാർച്ച് ആറിന് പാലക്കാട് എ.എസ്.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി.

2017 മാർച്ച് 12ന് മരിച്ച കുട്ടികള്‍ പീഡനത്തിനിരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

സി.ബി.ഐ കേസ് അട്ടിമറിച്ചെന്ന് പെണ്‍കുട്ടികളുടെ അമ്മ

പാ​ല​ക്കാ​ട്: വാ​ള​യാ​ര്‍ കേ​സ് സി.​ബി.​ഐ അ​ട്ടി​മ​റി​ച്ചെ​ന്ന് മ​രി​ച്ച പെ​ണ്‍കു​ട്ടി​ക​ളു​ടെ അ​മ്മ. മാ​താ​പി​താ​ക്ക​ളാ​യ ത​ങ്ങ​ളെ​യും പ്ര​തി​ചേ​ര്‍ത്ത ന​ട​പ​ടി നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

സി.​ബി.​ഐ​ക്ക് യ​ഥാ​ര്‍ഥ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ലാ​ണ് ത​ങ്ങ​ളെ പ്ര​തി​യാ​ക്കി കു​റ്റ​പ​ത്രം ന​ല്‍കി​യി​രി​ക്കു​ന്ന​ത്. സി.​ബി.​ഐ വി​ചാ​രി​ച്ചി​രു​ന്നെ​ങ്കി​ല്‍ ഈ ​കേ​സ് സ​ത്യ​സ​ന്ധ​മാ​യി തെ​ളി​യു​മാ​യി​രു​ന്നു. 2017 ജ​നു​വ​രി​യി​ല്‍ മൂ​ത്ത മ​ക​ള്‍ മ​രി​ച്ച സ​മ​യ​ത്ത് കു​ട്ടി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട വി​വ​ര​മ​റി​ഞ്ഞി​ട്ടും ത​ങ്ങ​ള്‍ മ​റ​ച്ചു​വെ​ച്ചെ​ന്നാ​ണ് സി.​ബി.​ഐ പ​റ​യു​ന്ന​ത്. അ​ന്ന് ആ ​വി​വ​ര​മ​റി​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ ഇ​ങ്ങ​നെ പ്ര​തി​ക​രി​ക്കേ​ണ്ട ഗ​തി​കേ​ട് എ​നി​ക്കു​ണ്ടാ​കി​ല്ലാ​യി​രു​ന്നെ​ന്ന് അ​മ്മ പ​റ​ഞ്ഞു.

പോ​സ്റ്റ്‌​മോ​ര്‍ട്ടം റി​പ്പോ​ര്‍ട്ടി​ലൂ​ടെ​യാ​ണ് കു​ട്ടി​ക​ള്‍ പീ​ഡ​ന​ത്തി​നി​ര​യാ​യ വി​വ​ര​മ​റി​യു​ന്ന​ത്. മൂ​ത്ത​മ​ക​ളു​ടെ മ​ര​ണ​ശേ​ഷം പോ​സ്റ്റ്‌​മോ​ര്‍ട്ടം റി​പ്പോ​ര്‍ട്ടി​നാ​യി പ​ല ത​വ​ണ സ്റ്റേ​ഷ​നി​ൽ ക​യ​റി​യി​റ​ങ്ങി. ഓ​രോ കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് അ​ന്ന് മ​ട​ക്കി​യ​യ​ച്ചു. ര​ണ്ടാ​മ​ത്തെ മ​ക​ളും മ​രി​ച്ച​ശേ​ഷ​മാ​ണ് ര​ണ്ടു​പേ​രു​ടെ​യും പോ​സ്റ്റ്‌​മോ​ര്‍ട്ടം റി​പ്പോ​ര്‍ട്ട് ഒ​രു​മി​ച്ച് ന​ല്‍കി​യ​ത്. ര​ണ്ട് മ​ക്ക​ളും പീ​ഡി​പ്പി​ക്ക​പ്പെ​ട്ടെ​ന്നാ​ണ് അ​തി​ല്‍ പ​റ​യു​ന്ന​ത്.

ഈ ​കേ​സ് ഒ​രി​ക്ക​ലും തെ​ളി​യാ​ന്‍ പാ​ടി​ല്ലെ​ന്നാ​ണ് സി.​ബി.​ഐ​യു​ടെ ആ​വ​ശ്യം. അ​തി​നാ​ലാ​ണ് അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍ അ​ച്ഛ​നെ​യും അ​മ്മ​യെ​യും പ്ര​തി​ചേ​ര്‍ത്ത് നാ​ട​ക​വു​മാ​യി സി.​ബി.​ഐ ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. യ​ഥാ​ര്‍ഥ പ്ര​തി​ക​ളി​ലേ​ക്കെ​ത്താ​ന്‍ അ​വ​ർ ശ്ര​മി​ച്ചി​ല്ല.

മ​ക​ളെ കൊ​ന്ന് കെ​ട്ടി​ത്തൂ​ക്കി​യ​താ​ണ്. അ​വ​രെ കൊ​ന്ന​താ​ണെ​ന്ന് ഈ ​ലോ​ക​ത്തോ​ട് പ​റ​യ​ണം. ഞ​ങ്ങ​ള്‍ കു​റ്റ​വാ​ളി​ക​ള​ല്ലെ​ന്ന് തെ​ളി​യി​ക്ക​ണം. നി​യ​മ​പോ​രാ​ട്ടം തു​ട​രും -അ​വ​ർ പ​റ​ഞ്ഞു.

യഥാർഥ പ്രതികളെ രക്ഷിക്കാൻ ശ്രമം -വാളയാർ നീതി സമരസമിതി

പാ​ല​ക്കാ​ട്: വാ​ള​യാ​ർ കേ​സി​ൽ സി.​ബി.​ഐ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്രം യ​ഥാ​ർ​ഥ പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​നും മാ​താ​പി​താ​ക്ക​ളെ പീ​ഡി​പ്പി​ക്കാ​നു​മാ​ണെ​ന്ന് വാ​ള​യാ​ർ നീ​തി​സ​മ​ര സ​മി​തി ആ​രോ​പി​ച്ചു.

പാ​ല​ക്കാ​ട് കോ​ട​തി​യി​ൽ​നി​ന്ന് കേ​സ് എ​റ​ണാ​കു​ളം സി.​ബി.​ഐ കോ​ട​തി​യി​ലേ​ക്ക് മാ​റ്റി​യ​ത് എ​ന്തി​നെ​ന്ന​തി​ന് ഒ​രു വി​ശ​ദീ​ക​ര​ണ​വും ന​ൽ​കു​ന്നി​ല്ല. ഇ​ര​ക​ൾ​ക്ക് സ്വീ​കാ​ര്യ​നാ​യ സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി കു​ടും​ബ​ത്തി​​ന്റെ സ​മ്മ​ത​മി​ല്ലാ​തെ മ​റ്റൊ​രു അ​ഭി​ഭാ​ഷ​ക​നെ പ്രോ​സി​ക്യൂ​ട്ട​റാ​യി നി​യ​മി​ച്ച​തി​ലും ദു​രൂ​ഹ​ത​യു​ണ്ട്.

കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ സി.​ബി.​ഐ​ക്കു​മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്ന ചി​ല അ​ഭി​ഭാ​ഷ​ക​രാ​ണ് സി.​ബി.​ഐ​യു​ടെ സ്റ്റാ​ൻ​ഡി​ങ് കൗ​ൺ​സി​ൽ എന്നും ഭാ​ര​വാ​ഹി​ക​ളാ​യ വി​ള​യോ​ടി വേ​ണു​ഗോ​പാ​ൽ, സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ തു​ട​ങ്ങി​യ​വ​ർ പറഞ്ഞു.

കുറ്റപത്രം സ്വാഗതാർഹം -നീതി സമരസമിതി

പാ​ല​ക്കാ​ട്: വാ​ള​യാ​ർ കേ​സി​ൽ മാ​താ​പി​താ​ക്ക​ളെ പ്ര​തി​യാ​ക്കി​യ സി.​ബി.​ഐ കു​റ്റ​പ​ത്ര​ത്തെ സ്വാ​ഗ​തം​ചെ​യ്യു​ന്ന​താ​യി നീ​തി സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. നീ​തി സ​മ​ര​സ​മി​തി​യാ​ണ് സി.​ബി.​ഐ ഓ​ഫി​സ് മാ​ർ​ച്ച് ഉ​ൾ​പ്പെ​ടെ ന​ട​ത്തി, സി.​ബി.​ഐ​ക്ക് തെ​ളി​വു​ക​ളും മൊ​ഴി​ക​ളും ന​ൽ​കി​യ​ത്. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​രു​വ​രെ​യും പ്ര​തി​പ്പ​ട്ടി​ക​യി​ൽ ചേ​ർ​ത്ത​തെ​ന്നും ചെ​യ​ർ​മാ​ൻ എം.​എം. ക​ബീ​ർ, ക​ൺ​വീ​ന​ർ റെ​യ്മ​ണ്ട് ആ​ന്റ​ണി എ​ന്നി​വ​ർ അ​റി​യി​ച്ചു. സി.​ബി.​ഐ​ക്ക് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് പാ​ല​ക്കാ​ട് ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ​നി​ന്ന് ജാ​ഥ ന​ട​ത്തു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Valayar molestation: Parents accused
Next Story