ഉത്രവധക്കേസ്: സൂരജിനെ സെൻട്രൽ ജയിലിലെത്തിച്ചു; ഒരാഴ്ച നിരീക്ഷണത്തിൽ
text_fieldsതിരുവനന്തപുരം: ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ച ഭർത്താവ് സൂരജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിച്ചു. കോവിഡ് നിരീക്ഷണത്തിനു ശേഷം മാത്രമേ സെല്ലിലേക്ക് മാറ്റൂ. സൂരജ് ഒരാഴ്ച നിരീക്ഷണത്തിലായിരിക്കും.
തിരുവനന്തപുരം ജില്ലാ ജയിലിലായിരുന്നു സൂരജ് ഇത്രയും നാൾ കഴിഞ്ഞിരുന്നത്. കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചതോടെയാണ് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. ഭാര്യയെ മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സൂരജിന് ഇരട്ട ജീവപര്യന്തവും പതിനേഴു വർഷം തടവും ശിക്ഷയാണ് കോടതി വിധിച്ചത്.
സൂരജിന് വധശിക്ഷ നൽകണമെന്ന് എന്നാണ് ഉത്രയുടെ കുടുംബത്തിന്റെ ആവശ്യം. ഇക്കാര്യത്തിൽ ഹൈകോടതിയിൽ അപ്പീൽ നൽകുന്ന കാര്യത്തിൽ പ്രോസിക്യൂഷൻ തീരുമാനമെടുത്തിട്ടില്ല. ശിക്ഷാ ഇളവ് ആവശ്യപ്പെട്ട് ഹൈകോടതിയെ ഉടൻ സമീപിക്കുമെന്ന് സൂരജിന്റെ അഭിഭാഷകർ അറിയിച്ചിട്ടുണ്ട്.

