ഉണ്ണികൃഷ്ണൻ നമ്പൂതിരി പുരസ്കാരം നടൻ മധുവിന്
text_fieldsകണ്ണൂർ: ചലച്ചിത്ര നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ഓർമക്കായി ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനക്കായി ഏർപ്പെടുത്തിയ പുരസ്കാരം നടൻ മധുവിന്. 50001 രൂപയും പ്രശസ്തിപത്രവും ഉൾപ്പെടുന്ന പുരസ്കാരം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മൂന്നാം ചരമവാർഷികാചരണത്തോടനുബന്ധിച്ച് മധുവിന്റെ തിരുവനന്തപുരത്തെ വസതിയിൽ നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ കൈമാറും. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി, സംവിധായകരായ ജയരാജ്, മനോജ് കാന, തിരക്കഥാകൃത്ത് സുരേഷ് പൊതുവാൾ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരം നിർണയിച്ചത്.
വാർത്തസമ്മേളനത്തിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി, ടി.ഐ. മധുസൂദനൻ എം.എൽ.എ, ടി.വി. രാജേഷ്, പി. സന്തോഷ്, പി.വി. ഭവദാസൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.

