
പെൺകുട്ടിയുടെ മരണത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്; സനുമോഹന് മറ്റൊരു ഭാര്യയും കുട്ടിയുമുള്ളതായി സൂചന
text_fieldsകാക്കനാട് (എറണാകുളം): മുട്ടാർ പുഴയിൽനിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. പെൺകുട്ടിയുടെ പിതാവ് സനുമോഹന് തമിഴ്നാട്ടിൽ മറ്റൊരു ഭാര്യയും കുട്ടിയുമുള്ളതായി സൂചന. തമിഴ്നാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇൗ വിവരം ലഭിച്ചത്.
ഭാര്യയേയും കുട്ടിയേയും കണ്ടെത്താൻ പൊലീസ് തിരച്ചിൽ തുടരുന്നതായാണ് വിവരം. തമിഴ്നാട്ടിൽ ക്യാമ്പ് ചെയ്യുന്ന അന്വേഷണ ഉദ്യോഗസ്ഥർ ഇയാളുടെ ഒളിസങ്കേതം കണ്ടെത്തിയെന്നും സനു ഉടൻ പിടിയിലാകുമെന്നും സൂചനയുണ്ട്.
മാർച്ച് 22നാണ് ആലപ്പുഴയിലെ ബന്ധുവീട്ടിൽനിന്ന് പെൺകുട്ടിയെ സനുവിനൊപ്പം കാണാതായത്. അടുത്ത ദിവസം മുട്ടാർ പുഴയിലെ മഞ്ഞുമ്മൽ റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ദുരൂഹ സാഹചര്യത്തിൽ സനുവിനെ കാണാതായത് സംശയത്തിനിടയാക്കിയിരുന്നു.
പിന്നീട്, സി.സി.ടി.വി കാമറകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിൽ ഇയാൾ വാളയാർ വഴി സംസ്ഥാനം കടന്നതായി കണ്ടെത്തിയിരുന്നു. അതിനിടെ, മാസങ്ങളായി സനു താനുമായി അകൽച്ചയിലായിരുെന്നന്ന് ഭാര്യ മൊഴി നൽകിയിരുന്നു. അന്വേഷണത്തിനിടെ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ജോലികൾക്കായി നിയമിച്ചതോടെ അന്വേഷണം കുഴഞ്ഞുമറിഞ്ഞ സ്ഥിതിയിലാണ്.
