Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തൃശൂർ കല്ലൂരിലും ആമ്പല്ലൂരിലും ഭൂമിക്കടിയിൽ മുഴക്കം; തീവ്രത കുറഞ്ഞ പ്രതിഭാസമെന്ന് ജില്ലാ കലക്ടര്‍
text_fieldsbookmark_border
ആമ്പല്ലൂർ (തൃശൂർ): കല്ലൂര്‍, ആമ്പല്ലൂര്‍ മേഖലയില്‍ ഭൂമിക്കടിയില്‍ മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടതായി നാട്ടുകാർ. രണ്ട് സെക്കന്‍ഡിന് താഴെ സമയം മാത്രമാണ് അനുഭവപ്പെട്ടത്. ഭൂമികുലക്കമാണൊ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, ഭൂമിക്കടിയില്‍ ഉണ്ടായ മുഴക്കം തീവ്രത കുറഞ്ഞ പ്രതിഭാസം മാത്രമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ പറഞ്ഞു. തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കലക്ടർ പറഞ്ഞു.
റിക്ടര്‍ സ്‌കെയിലില്‍ മൂന്നോ അതില്‍ കൂടുതലോ തീവ്രതയിലുള്ള ഭൂമികുലുക്കങ്ങള്‍ മാത്രമാണ് രേഖപ്പെടുത്തുക. ഇവിടെ അനുഭവപ്പെട്ടത് അതിന് താഴെയുള്ള ചലനം ആയതിനാല്‍ കൃത്യമായ രേഖപ്പെടുത്തല്‍ ഉണ്ടായിട്ടില്ല. പ്രതിഭാസം സംബന്ധിച്ച് പഠനം നടത്തുന്നുണ്ടെന്നും കലക്ടര്‍ പറഞ്ഞു.
Next Story

