Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട് നിർമാണത്തിനിടെ സൺഷേഡ് തകർന്ന് രണ്ട് മരണം; മരിച്ചവരിൽ വീട്ടുടമയുടെ സഹോദരനും

text_fields
bookmark_border
വീട് നിർമാണത്തിനിടെ സൺഷേഡ് തകർന്ന് രണ്ട് മരണം; മരിച്ചവരിൽ വീട്ടുടമയുടെ സഹോദരനും
cancel

നാദാപുരം: വളയത്ത് നിർമാണത്തിലിരിക്കുന്ന വീടിന്റെ സൺഷേഡ് തകർന്നുവീണ് വീട്ടുടമയുടെ സഹോദരനടക്കം രണ്ട് തൊഴിലാളികൾ മരിച്ചു. വളയം മാരാംകണ്ടിയിലെ കോമ്മോട്ടുപൊയിൽ നവജിത്ത് (30), ആലിശ്ശേരിക്കണ്ടി വിഷ്ണു (29) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മാരാങ്കണ്ടിയിലെ ചാലിൽ ലികേഷ്, കുറുവന്തേരിയിലെ മാവിലന്റവിട രജിൽ എന്നിവരെ വടകര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വളയം മാരാംകണ്ടിയിൽ ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. നിർമാണത്തിലിരിക്കുന്ന ഇരുനില വീടിന്റെ ഒന്നാം നിലയുടെ സൺഷേഡിനായി നിർമിച്ച സ്ലാബ് തൊഴിലാളികളുടെ മേൽ തകർന്നുവീഴുകയായിരുന്നു. താഴെ പ്ലാസ്റ്ററിങ് ജോലി ചെയ്യുന്നവരാണ് അപകടത്തിൽപെട്ടത്. കോമ്മോട്ടുപൊയിൽ ശ്രീബേഷിന് വേണ്ടിയാണ് വീട് പണിയുന്നത്. മരണപ്പെട്ട നവജിത്ത് ശ്രീബേഷിന്റെ സഹോദരനാണ്.

സ്ലാബ് വീഴുന്ന ശബ്ദവും കരച്ചിലും കേട്ട് സമീപത്തെ വീടുകളിലും പരിസരത്തും ഉണ്ടായിരുന്നവർ ഓടിയെത്തിയെങ്കിലും അടിയിൽ കുടുങ്ങിയവരെ രക്ഷിക്കാനായില്ല. സമീപപ്രദേശത്ത് ജോലി ചെയ്യുന്നവരും മറ്റും സ്ഥലത്തെത്തി സ്ലാബ് നീക്കിയാണ് ഇവരെ പുറത്തെടുത്ത്. നാണുവാണ് നവജിത്തിന്റെ പിതാവ്. മാതാവ്: ജാനു. ഭാര്യ: സഞ്ജന. മകൾ: റയാർസ്. വിഷ്ണുവിന്റെ പിതാവ്: പരേതനായ കുമാരൻ, മാതാവ്: രമാദേവി, സഹോദരിമാർ: രമ്യ, സൗമ്യ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two people died after the sun shade of the house collapsed
Next Story