Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട്ടിലെ ആഘോഷത്തിനിടെ പടക്കംപൊട്ടി രണ്ട് കുട്ടികൾക്ക് പരിക്ക്

text_fields
bookmark_border
Wayanad Victory
cancel

കൽപറ്റ: വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ വിജയാഹ്ലാദ പ്രകടനത്തിനിടെ പടക്കംപൊട്ടി രണ്ട് കുട്ടികൾക്ക് പരിക്ക്. പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കാണ് പരിക്കേറ്റത്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല.

യു.ഡി.എഫ് പ്രവർത്തകനോടൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച കുട്ടികൾക്കാണ് പരിക്കേറ്റത്. ചുങ്കത്ത് നിന്ന് ആരംഭിച്ച പ്രകടനം നഗരത്തിലൂടെ കടന്നു പോകുന്നതിനിടെയാണ് പടക്കംപൊട്ടിച്ചുള്ള ആഹ്ലാദ പ്രകടനം നടന്നത്.

പൊട്ടിത്തെറിച്ച പടക്കം കുട്ടികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. പൊലീസ് നിർദേശത്തെ തുടർന്ന് രക്ഷിതാവ് കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two children injured by firecrackers during celebrations in Wayanad
Next Story