Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമർ ഫ്യൂസ് ഊരിയ സംഭവം; പ്രതി പുണെയിൽ പിടിയിൽ

text_fields
bookmark_border
മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമർ ഫ്യൂസ് ഊരിയ സംഭവം; പ്രതി പുണെയിൽ പിടിയിൽ
cancel

പറവൂർ: കൈതാരത്ത് കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറിൽനിന്ന് ഫ്യൂസ് ഊരിമാറ്റി വൈദ്യുതി തടസ്സപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കൈതാരം സ്വദേശി കളത്തിപ്പറമ്പിൽ വിഷ്ണുവിനെയാണ് പൊലീസ് പുണെയിൽനിന്ന് പിടികൂടിയത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഉൾപ്പെടുന്ന പ്രദേശത്തായിരുന്നു സംഭവം.

വൈദ്യുതി പ്രതിസന്ധി നിലനിന്നിരുന്ന കാലയളവിൽ പറവൂരിലെ വിവിധ പ്രദേശങ്ങളിൽ ട്രാൻസ്ഫോർമറുകളിൽനിന്ന് ഫ്യൂസ് ഊരിമാറ്റിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കൈതാരത്ത് നടന്ന സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചതോടെയാണ് അന്വേഷണത്തിന് വഴിത്തിരിവായത്. കെ.എസ്.ഇ.ബി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്.

വൈദ്യുതി ബോർഡ് പവർകട്ട് പ്രഖ്യാപിക്കാത്ത സമയങ്ങളിൽ പോലും ട്രാൻസ്ഫോർമറുകളുടെ ഫ്യൂസ് ഊരിമാറ്റി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനു പിന്നിൽ ചിലരുടെ സ്ഥാപിത താൽപര്യങ്ങളാണെന്ന വിമർശനം നേരത്തേ ഉയർന്നിരുന്നു. മനഃപൂർവം വൈദ്യുതി തടസ്സപ്പെടുത്തി നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പുണെയിൽനിന്ന് കസ്റ്റഡിയിലെടുത്ത വിഷ്ണുവിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മറ്റു സംഭവങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Transformer Fuse Theft Suspect Arrested
Next Story