Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേന്ദ്ര നയങ്ങൾക്കെതിരെ രാജ്ഭവനിലേക്ക് വ്യാപാരികളുടെ പ്രതിഷേധം

text_fields
bookmark_border
കേന്ദ്രം സ്വീകരിക്കുന്നത് കുത്തകകളെ സഹായിക്കുന്ന നിലപാട് -ബാബുലാൽ ഗുപ്ത
Traders protest
cancel
camera_alt

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന രാ​ജ്ഭ​വ​ൻ മാ​ർ​ച്ച് 

തിരുവനന്തപുരം: കേന്ദ്ര സർക്കാറിന്‍റെ വ്യാപാരവിരുദ്ധ നയങ്ങൾക്കെതിരെ രാജ്ഭവന് മുന്നിൽ വ്യാപാരികളുടെ പ്രതിഷേധമിരമ്പി. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് നൂറുകണക്കിന് വരുന്ന വ്യാപാരികൾ രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. കുത്തകകളിൽനിന്നും ഓൺലൈൻ ഭീമന്മാരിൽ നിന്നും ചെറുകിട വ്യാപാരികളെ സംരക്ഷിക്കുക, കെട്ടിട വാടകയുടെ മേൽ ജി.എസ്.ടി ബാധ്യത വ്യാപാരികളുടെ തലയിൽ കെട്ടിവെച്ച തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾളുന്നയിച്ചായിരുന്നു സമരം.

മ്യൂസിയം ജംഗ്‌ഷനിൽ നിന്നാരംഭിച്ച മാർച്ചിൽ വിവിധ ജില്ലകളിൽ നിന്നുള്ള വ്യാപാരികൾ പങ്കെടുത്തു. രാജ്ഭവന് മുന്നിൽ നടന്ന പ്രതിഷേധ സമ്മേളനം ഭാരതീയ ഉദ്യോഗ വ്യാപാര മണ്ഡൽ ദേശീയ പ്രസിഡൻറ് ബാബുലാൽ ഗുപ്ത ഉദ്ഘാടനം ചെയ്തു. കുത്തകകളെയും ഓൺലൈൻ വ്യാപാര ഭീമന്മാരെയും സഹായിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇ-കൊമേഴ്സ് സൈറ്റുകൾ ഇന്ത്യയിലെ വിപണി പിടിച്ചടക്കിയിരിക്കുകയാണ്. കാലാവധി കഴിഞ്ഞ സാധനങ്ങൾ കുറഞ്ഞ വിലയിൽ വിറ്റഴിക്കാനാണ് അവർ ശ്രമിക്കുന്നത്. കേന്ദ്ര നയങ്ങളിൽ പ്രതിഷേധിച്ച് ഫെബ്രുവരി 12ന് ജന്തർമന്ദറിൽ ധർണ നടത്തുമെന്നും ഗുപ്ത പറഞ്ഞു.

സംസ്ഥാന പ്രസിഡൻറ് രാജു അപ്സര അധ്യക്ഷത വഹിച്ചു. വാടകക്കെട്ടിടങ്ങളിൽ കട നടത്തുന്നവർക്ക് മേൽ വാടകയുടെ നികുതി ബാധ്യത കൂടി കെട്ടിവച്ച് കേന്ദ്ര സർക്കാര്‍ വ്യാപാരികളെ ദ്രോഹിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് കുഞ്ഞാവു ഹാജി, ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, ട്രഷറർ ദേവരാജൻ, സീനിയർ വൈസ് പ്രസിഡൻറ് കെ.വി. അബ്ദുൽ ഹമീദ് മറ്റ് ഭാരവാഹികളായ സി. ധനീഷ് ചന്ദ്രൻ, വൈ. വിജയൻ, എം. കെ. തോമസ്കുട്ടി, പി.സി. ജേക്കബ്, എ.ജെ. ഷാജഹാൻ, കെ. അഹമ്മദ് ശരീഫ്, ബാബു കോട്ടയിൽ, സണ്ണി പൈമ്പിള്ളിൽ, ബാപ്പു ഹാജി, ജോജിന് ടി. ജോയ്, വി. സബിൽ രാജ്, എ.ജെ. റിയാസ്, സലിം രാമനാട്ടുകര, വനിത വിങ് സംസ്ഥാന പ്രസിഡൻറ് ശ്രീജ ശിവദാസ് തുടങ്ങിയവർ മാർച്ചിനും പ്രധിഷേധത്തിനും നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Traders protest to Raj Bhavan against central policies
Next Story