Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടി.പി. വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ; എന്ത് മനുഷ്യാവകാശത്തിന്റെ പേരിലാണിതെന്ന് ജയിൽ വകുപ്പ് പറയ​ണമെന്ന് കെ.കെ. രമ

text_fields
bookmark_border
ടി.പി. വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ; എന്ത് മനുഷ്യാവകാശത്തിന്റെ പേരിലാണിതെന്ന് ജയിൽ വകുപ്പ് പറയ​ണമെന്ന് കെ.കെ. രമ
cancel

കോഴിക്കോട്: ആർ.എം.പി സ്ഥാപക നേതാവ് ടി.പി. ച​ന്ദ്രശേഖരൻ കൊലപാതകക്കേസിലെ മുഖ്യ പ്രതി കൊടി സുനിക്ക് ജയിൽ വകുപ്പ് പരോൾ അനുവദിച്ചു. 30 ദിവസ​ത്തെ പരോളാണിപ്പോൾ അനുവദിച്ചത്. സുനിയുടെ മാതാവ് മനുഷ്യാവകാശ കമീഷനെ സമീപിച്ചതോടെയാണ് പരോൾ അനുവദിച്ചത്. ഈ മാസം 28ന് സുനി പുറത്തിറങ്ങി. അഞ്ച് വർഷത്തിനുശേഷമാണ് പരോൾ ലഭിക്കുന്നത്. പൊലീസ് റിപ്പോർട്ട് എതിരായിട്ടും പരോൾ അനുവദിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.

മലപ്പുറം ജില്ലയിലിലെ തവനൂർ ജയിലിലാണിപ്പോൾ സുനിയുള്ളത്. എന്ത് മനുഷ്യാവകാശത്തിന്റെ പേരിലാണ് ജാമ്യം അനുവദിച്ചതെന്ന് ജയിൽ വകുപ്പ് അധികൃതർ മറുപടി പറയണമെന്ന് കെ.കെ. രമ എം.എൽ.എ. നേരത്തെ തന്നെ ടി.പി വധക്കേസ് പ്രതികൾക്ക് ജാമ്യം അനുവദിക്കാൻ നീക്കം നടന്നിരുന്നു. എന്നാൽ, നടപടി പുറ​ത്തായ സാഹചര്യത്തിലാണ് മരവിപ്പിച്ചത്. നേരത്തെ പരോളിലിറങ്ങിയ സുനിക്കെതിരെ 12ഓളം​ കേസുകൾ നിലവിലുണ്ട്. ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചത് മാത്രമല്ല, ജയിലിനകത്ത് വെച്ച് ക്വട്ടേഷൻ ഏർപ്പാടുകൾ നടത്തിയതും നാടിനറിയാം. ജയിൽ വകുപ്പിന്റെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെ.കെ. രമ പറഞ്ഞു.

ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സ് പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ​യി​ൽ ഇ​ള​വു​ല​ഭി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ശ്ര​മം ന​ട​ത്തി​യ​ സാഹചര്യത്തിലെല്ലാം സി.പി.എം നേതൃത്വമാണ് പ്രതിക്കൂട്ടിലായത്. ദീ​ർ​ഘ​കാ​ലം ത​ട​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഇ​ള​വ് ന​ൽ​കാ​നു​ള്ള സ​ർ​ക്കാ​റി​ന്റെ വി​വേ​ച​നാ​ധി​കാ​ര​മു​പ​യോ​ഗി​ച്ച് മ​റ്റു​ള്ള​വ​ർ​ക്കൊ​പ്പം ടി.​പി കേ​സ് പ്ര​തി​കൾക്ക് ശി​ക്ഷ ഇ​ള​വ് ല​ഭ്യ​മാ​ക്കു​ക​യാ​യി​രു​ന്നു സർക്കാർ ല​ക്ഷ്യം.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ സൂ​പ്ര​ണ്ട് പൊ​ലീ​സ് റി​പ്പോ​ർ​ട്ട് തേ​ടി​​യ​തോ​ടെ, വി​വാ​ദ​വും പ്ര​തി​ഷേ​ധ​വു​മു​യ​രു​ക​യും നീ​ക്ക​ത്തി​ൽ​നി​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ താ​ൽ​ക്കാ​ലി​ക​മാ​യി പി​ൻ​വാ​ങ്ങു​ക​യും ചെ​യ്തെ​ങ്കി​ലും പാ​ർ​ട്ടി​യെ​യും സ​ർ​ക്കാ​റി​നെ​യും വീ​ണ്ടും ക​രി​നി​ഴ​ലി​ലാ​ക്കു​ന്ന​താ​യി ന​ട​പ​ടി​ക​ൾ. ടി.​പി വ​ധ​ത്തി​ൽ പാ​ർ​ട്ടി​ക്ക് പ​ങ്കി​ല്ലെ​ന്നാ​ണ് ​കൊ​ല​പാ​ത​ക​മു​ണ്ടാ​യ നാ​ൾ​മു​ത​ൽ സി.​പി.​എം ആ​വ​ർ​ത്തി​ക്കു​കയാണ്. അ​ങ്ങ​നെ​യെ​ങ്കി​ൽ ​പ്ര​തി​ക​ൾ​ക്കാ​യി പാ​ർ​ട്ടി​യും സ​ർ​ക്കാ​റും എ​ന്തി​നാ​ണ് അ​ന​ർ​ഹ​മാ​യി ഒ​ത്താ​ശ ചെ​യ്യു​ന്ന​തെ​ന്നാ​ണ് പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നുൾപ്പെടെ ഉ​യ​രു​ന്ന ചോ​ദ്യം.

കൊ​ടി സു​നി അ​ട​ക്കം പ്ര​തി​ക​ൾ ജ​യി​ലി​ൽ ല​ഹ​രി ഉ​പ​യോ​ഗി​ച്ച​തി​നും ജ​യി​ൽ വാ​ർ​ഡ​ന്മാ​രെ ആ​ക്ര​മി​ച്ച​തി​നും ജ​യി​ലി​ൽ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച​തി​നും സ്വ​ർ​ണ​ക്ക​ട​ത്തും ക്വ​ട്ടേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​വും ആ​സൂ​ത്ര​ണം ചെ​യ്ത​തി​നും പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ഇ​വ​യി​ലൊ​ന്നും ​അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു​പോ​യി​ട്ടി​ല്ലെ​ന്നു മാ​ത്ര​മ​ല്ല പ്ര​തി​ക​ളെ നി​ല​വി​ലെ ജ​യി​ലി​ൽ​നി​ന്ന് മാ​റ്റി കേ​സ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​ണ് പ​തി​വു​രീ​തി.

പ്ര​തി​ക​ളെ ജ​യി​ലു​ക​ളി​ൽ​നി​ന്ന് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​മ്പോ​ൾ ‘വി.​ഐ.​പി പ​രി​ഗ​ണ​ന’ ന​ൽ​കു​ന്ന​തും വ​ലി​യ ച​ർ​ച്ച​യാ​ണ്. പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ ഇ​ള​വി​ന് ശ്ര​മം ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം, ടി.​പി​യെ കൊ​ല്ലി​ച്ച​താ​രെ​ന്ന സ​ത്യം പ്ര​തി​ക​ൾ വി​ളി​ച്ചു​പ​റ​യാ​തി​രി​ക്കാ​നാ​ണ് പാ​ർ​ട്ടി തു​ട​ർ പ​രോ​ൾ അ​ട​ക്കം ഓ​ഫ​റു​ക​ൾ ന​ൽ​കു​ന്ന​തെ​ന്നും വി​മ​ർ​ശ​ന​മു​ണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - TP Murder case accused Kodi Suni parole
Next Story