Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടോറസ് ലോറിയിടിച്ചു യുവാവ് തൽക്ഷണം മരിച്ചു

text_fields
bookmark_border
ടോറസ് ലോറിയിടിച്ചു യുവാവ് തൽക്ഷണം മരിച്ചു
cancel

പൂച്ചാക്കൽ(ആലപ്പുഴ): തിരുനല്ലൂർ സ്കൂൾ കവലയിൽ ടോറസ് ലോറിയും ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ തൽക്ഷണം മരിച്ചു. ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പള്ളിപ്പുറം പഞ്ചായത്ത് 10–ാം വാർഡ് ഉണ്ണിയേഴത്ത് നികർത്തിൽ മോഹനന്‍റെ മകൻ അനന്ദുവാണ് (20) മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

ചേർത്തലയ്ക്കു പോവുകയായിരുന്നു അനന്ദു. എതിരെ വന്നതാണ് ടോറസ് ലോറി. റോഡിൽ തെറിച്ചുവീണ അനന്ദുവിന്‍റെ ദേഹത്തുകൂടെ ലോറിയുടെ പിൻചക്രങ്ങൾ കയറിയിറങ്ങി. ലോറി അൽപം ദൂരെ മാറ്റി നിർത്തിയ ശേഷം ഡ്രൈവർ രക്ഷപ്പെട്ടു. നാട്ടുകാരുടെ സഹായത്തോടെ അഗ്നിശമനസേനയും പൊലീസുമെത്തിയാണ് മൃതദേഹം നീക്കം ചെയ്തത്.

ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. കേസെടുത്ത് അന്വേഷണവും തുടങ്ങി. ലോറിയുടെ അമിതവേഗമാണ് അപകട കാരണമെന്ന് ആരോപിച്ചു നാട്ടുകാർ റോഡ് ഉപരോധിക്കുകയും ചെയ്തു. പോസ്റ്റ്മോർട്ടത്തിനു ശേഷം അനന്ദുവിന്‍റെ സംസ്കാരം നടത്തി. മാതാവ് കുസുമം. സഹോദരങ്ങൾ ചിന്നു, ഗീതു.


 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Torus Lorry hit Young in Poochakkal -Kerala News
Next Story