Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാട്ടികയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തി

text_fields
bookmark_border
https://www.madhyamam.com/tags/toll-plaza
cancel

തൃശൂർ: ദേശീയ പാത 66ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് നിർത്തിവെച്ചു. വിദഗ്ധ സമിതിയുടെ പരിശോധനാ റിപ്പോർട്ട് ലഭിക്കുന്നതുവരെ നാട്ടികയിലെ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെക്കാനാണ് തീരുമാനം.

ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടറുടെ ഉത്തരവിനെ തുടർന്നാണ് നടപടി. ഇതനുസരിച്ച് ഇന്നലെ രാത്രി മുതൽ ഭാഗികമായും ഇന്ന് രാവിലെ മുതൽ പൂർണമായും ടോൾ പിരിവ് നിർത്തിവെച്ചിരിക്കുകയാണ്.

ടോൾ പിരിവ് കഴിഞ്ഞ ദിവസം പുനരാരംഭിച്ചത് വീണ്ടും സംഘർഷത്തിന് ഇടയാക്കിയിരുന്നു. ടോൾ പിരിവ് പുനരാരംഭിച്ചതിനെതിരെ എൽ.ഡി.എഫ് നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘർഷം. ടോൾ പ്ലാസയിലേക്ക് എത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞതോടെ ഉന്തും തള്ളുമുണ്ടായി.

എൽ.ഡി.എഫ് നേതാക്കളായ സി.പി.എം ജില്ല സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ, വി.എസ്. സുനിൽകുമാർ തുടങ്ങിയവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.

ദേശീയപാത 66-ൽ പണി പൂർത്തിയാകുന്നതിന് മുമ്പ് ടോൾ പിരിക്കാനുള്ള ദേശീയപാത അതോറിറ്റിയുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ, ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ നിർദേശം നൽകിയിരുന്നു.

ടോൾ നിരക്കുകൾ

കാർ, ജീപ്പ്, വാൻ (ലൈറ്റ് മോട്ടോർ വെഹിക്കിൾ): ഒരു വശത്തേക്ക് 120 രൂപ (അന്നേ ദിവസത്തെ മടക്കയാത്ര ഉൾപ്പെടെ 180 രൂപ).

ലൈറ്റ് കൊമേഴ്സ്യൽ വെഹിക്കിൾ (മിനി ബസ് ഉൾപ്പെടെ): ഒരു വശത്തേക്ക് 195 രൂപ (മടക്കയാത്ര ഉൾപ്പെടെ 290 രൂപ).

ബസ്, ട്രക്ക്: ഒരു വശത്തേക്ക് 450 രൂപ (മടക്ക യാത്ര ഉൾപ്പെടെ 610 രൂപ).

പ്രാദേശിക ഇളവ്: ടോൾ പ്ലാസയ്ക്ക് 20 കിലോമീറ്റർ ചുറ്റളവിലുള്ള വാണിജ്യേതര വാഹന ഉടമകൾക്ക് പ്രതിമാസം 360 രൂപ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story