മുൻ ബത്തേരി നഗരസഭ ചെയർമാൻ ടി.എൽ. സാബു കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ
text_fieldsടി.എൽ. സാബു
സുൽത്താൻ ബത്തേരി: നഗരസഭയിലെ മുൻ യു.ഡി.എഫ് ഭരണസമിതിയെ അട്ടിമറിക്കാൻ കേരള കോൺഗ്രസ് -എം നേതാക്കൾ ഗൂഢാലോചന നടത്തിയതായി മുൻ ചെയർമാൻ ടി.എൽ. സാബു വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗവും നഗരസഭ അംഗവുമായ തന്നെ, അന്ന് നേതാക്കൾ കരുവാക്കുകയായിരുന്നു. യഥാർഥ കേരള കോൺഗ്രസ് ഇപ്പോൾ ജോസഫ് പക്ഷമാണ്. കേരള കോൺഗ്രസ് -എം യു.ഡി.എഫിലായിരുന്നപ്പോഴാണ് നഗരസഭയിലെ യു.ഡി.എഫ് ഭരണത്തെ അട്ടിമറിച്ചത്.
ജോസ് കെ. മാണിയും കെ.ജെ. ദേവസ്യയും എൽ.ഡി.എഫുമായി രഹസ്യ ധാരണയുണ്ടാക്കി. അന്ന് നേതാക്കളുടെ തീരുമാനം അംഗീകരിക്കാൻ താൻ നിർബന്ധിതനായി.
അതിൽ പശ്ചാത്താപമുണ്ടെന്നും സാബു പറഞ്ഞു. ജോസഫ് വിഭാഗം ജില്ല പ്രസിഡൻറ് പി. അബ്ദുൽ സലാം, ജോസഫ് കളപ്പുര, കെ.എ. വർഗീസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

