സൂപ്പർ ഫാസ്റ്റുകളിൽ ടിക്കറ്റ് ചാർജ് ഇനി ഫോൺ പേ വഴിയും
text_fieldsതിരുവനന്തപുരം: കെ.എസ്.ആര്.ടി.സി സൂപ്പര്‍ക്ലാസ് ബസുകളില്‍ ഫോണ്‍പേയിലൂടെ ടിക്കറ്റിന് പണം സ്വീകരിച്ച് തുടങ്ങി. കണ്ടക്ടറുടെ കൈവശമുള്ള ഫോണ്‍പേ ക്യൂ ആര് കോഡ് സ്കാന്‍ ചെയ്ത് യാത്രക്കാര്‍ക്ക് പണം കൈമാറാം.
പരീക്ഷണാടിസ്ഥാനത്തില്‍ ഏതാനും ബസുകളിലാണ് ഇത് നടപ്പാക്കിയത്. ക്രമേണ മറ്റു ബസുകളിലേക്കും വ്യാപിപ്പിക്കും. കണ്ടക്ടറുടെ സ്മാര്‍ട്ട് ഫോണിലൂടെ പണമിടപാട് സ്ഥിരീകരിക്കാന്‍ കഴിയുന്നതാണ് പുതിയ സംവിധാനം.
ഫോണ്‍ പേയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി പ്രത്യേക മൊബൈല്‍ ആപ് തയാറാക്കി. ഇതില്‍ കെ.എസ്.ആര്.ടി.സിയുടെ അക്കൗണ്ടില്‍ പണം എത്തുന്നതിന് സ്ഥിരീകരണം ലഭിക്കും.
ബസുകളുടെ റൂട്ടും വിശദാംശങ്ങളും ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഫോണ്‍പേ വഴി എത്രരൂപ കലക്ഷന്‍ ലഭിച്ചിട്ടുണ്ടെന്ന് കണ്ടക്ടര്‍ക്ക് വേ ബില്ലില്‍ രേഖപ്പെടുത്തി തുക അടക്കാന്‍ കഴിയുന്നതാണ് സംവിധാനം.

