പൊലീസ് കസ്റ്റഡിയില്‍ മരിച്ച മനോഹരന്റെ വീട് മന്ത്രി പി. രാജീവ് സന്ദര്‍ശിച്ചു
text_fieldsകസ്റ്റഡിയില്‍ മരിച്ച മനോഹരന്റെ ഇരുമ്പനത്തെ വീട്ടിലെത്തിയ മന്ത്രി പി. രാജീവ് മനോഹരന്റെ അമ്മ പങ്കജത്തെ ആശ്വസിപ്പിക്കുന്നു
തൃപ്പൂണിത്തുറ: ഹിൽപാലസ് പൊലീസിന്റെ കസ്റ്റഡിയില്‍ മരിച്ച ഇരുമ്പനം കര്ഷകകോളനിയില് ചാത്തം വേലില്‍ മനോഹരന്റെ വീട് മന്ത്രി പി. രാജീവ് സന്ദര്‍ശിച്ചു. വൈകീട്ടോടെ മനോഹരന്റെ വീട്ടിലെത്തിയ മന്ത്രി അമ്മയെയും ഭാര്യയെയും കുട്ടികളെയും ആശ്വസിപ്പിച്ചു.
സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അടിയന്തര നടപടി ഉണ്ടാകുമെന്നതിന് തെളിവാണ് തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പക്ടര്‍ ജിമ്മി തോമസിന്റെ സസ്പെന്ഷന് എന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ടെന്നും സബ് കലക്ടര്‍ അടക്കം രാവിലെ പൊലീസ് സ്റ്റേഷന് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

