Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എറണാകുളം തിരുവാങ്കുളത്ത് മൂന്നുവയസ്സുകാരിയെ കാണാതായി; തിരച്ചിൽ തുടരുന്നു

text_fields
bookmark_border
ആലുവയിലേക്കുള്ള ബസ് യാത്രക്കിടെയാണ് കാണാതായതെന്ന് അമ്മ
aluva girl missing
cancel

കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് മൂന്നുവയസ്സുകാരിയെ കാണാതായി. മറ്റക്കുഴി സ്വദേശിയായ കല്യാണി എന്ന കുട്ടിയെയാണ് കാണാതായത്. ആലുവ ഭാഗത്തേക്ക് ബസ് യാത്രക്കിടെയാണ് കുട്ടിയെ കാണാതായതെന്നാണ് അമ്മയുടെ മൊഴി. ബന്ധുക്കളുടെ പരാതിയിൽ പുത്തൻകുരിശ് പൊലീസ് അന്വേഷണം തുടരുകയാണ്.

കുട്ടിയെ ഉച്ച കഴിഞ്ഞ് 3.30ഓടെ അംഗനവാടിയിൽ നിന്ന് അമ്മ കൂട്ടിക്കൊണ്ടു വരികയായിരുന്നു. തുടർന്ന് ആലുവയിലെ സ്വന്തം വീട്ടിലേക്കുള്ള യാത്രക്കിടെ കുട്ടിയെ കാണാതായതായാണ് അമ്മയുടെ മൊഴി. അമ്മ ഒറ്റക്ക് വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ കാണാതായതായി ബന്ധുക്കൾ അറിയുന്നത്.

തിരുവാങ്കുളത്ത് നിന്ന് അമ്മയും കുഞ്ഞും ഓട്ടോയിൽ കയറുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Three-year-old girl goes missing in Aluva; search continues
Next Story