മാവോവാദികളുടെ പേരില്‍ മുഖ്യമന്ത്രിക്ക് ഭീഷണി
text_fieldsവടകര: മുഖ്യമന്ത്രി പിണറായി വിജയനെ കൈകാര്യം ചെയ്യുമെന്ന് മാവോവാദികളുടെ പേരില്‍ ഭ ീഷണിക്കത്ത്. വടകര പൊലീസ് സ്റ്റേഷനിലും പത്ര ഓഫിസിലുമാണ് ഭീഷണിക്കത്ത് തപാലില്‍ എത്തിയത്. ഏഴ് സഖാക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ കേരള മുഖ്യന് വേണ്ട ശിക്ഷ തങ്ങള്‍ നടപ്പാക്കുമെന്നാണ് കത്തില്‍ പറയുന്നത്. പേരാമ്പ്ര എസ്.ഐ ഹരീഷിനും ഭീഷണിയുണ്ട്.
അര്‍ബന്‍ ആക്ഷന്‍ ടീമിനുവേണ്ടി ബദര്‍ മൂസ പശ്ചിമഘട്ട കബനീദള ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡൻറ് എന്ന പേരിലുള്ള കത്തിനൊപ്പം ‘മാവോവാദികള്‍ സാഹസികവാദികളോ സ്വപ്നസഞ്ചാരികളോ അല്ല’ എന്ന തലക്കെട്ടില്‍ ഷൈനയുടെ പേരിലുള്ള ലേഖനവും ‘കാട്ടുതീ’ എന്ന ലഘുലേഖയുമാണുള്ളത്. നവംബര്‍ ആറിനാണ് കത്ത് എഴുതിയിരിക്കുന്നത്.

