Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചിറ്റൂര്‍ പള്ളിയില്‍ ജനാഭിമുഖ കുര്‍ബാന തടയാന്‍ ശ്രമിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി

text_fields
bookmark_border
ചിറ്റൂര്‍ പള്ളിയില്‍ ജനാഭിമുഖ കുര്‍ബാന തടയാന്‍ ശ്രമിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി
cancel

എറണാകുളം: ചിറ്റൂര്‍ പള്ളിയില്‍ ജനാഭിമുഖ കുര്‍ബാന തടയാന്‍ ശ്രമിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി. ചിറ്റൂര്‍ സെന്റ് തോമസ് ചര്‍ച്ചിലാണ് ജനാഭിമുഖ കുര്‍ബാനക്കെതിരെ ഒരു വിഭാഗം പ്രതിഷേധിച്ചത്.

ജനാഭിമുഖ കുര്‍ബാന തുടങ്ങിയപ്പോള്‍ തന്നെ ഔദ്യോഗിക പക്ഷത്തിലെ ചിലരെത്തി ഇത് അനുവദിക്കില്ലെന്ന് പറഞ്ഞ് തടയാന്‍ ശ്രമിച്ചു. അള്‍ത്താരക്കടുത്തേക്ക് എത്തി വൈദികന്‍റെ കുര്‍ബാന തടസപ്പെടുത്താൻ ശ്രമം നടത്തി. തുടര്‍ന്നാണ് ജനാഭിമുഖ കുര്‍ബാനയെ അനുകൂലിക്കുന്നവര്‍ പ്രതിഷേധക്കാര്‍ക്കെതിരെ രംഗത്തെത്തിയത്.

സംഘർഷത്തെ തുടർന്ന് കുര്‍ബാന പൂര്‍ണമായി തടസപ്പെട്ടു. ഈ സാഹചര്യത്തിൽ വൈദികന്‍ ഇടപെട്ട് ജനാഭിമുഖ കുര്‍ബാനയെ അനുകൂലിക്കുന്നവര്‍ കൈ പൊക്കാന്‍ ആവശ്യപ്പെട്ടു. ഭൂരിപക്ഷം അനുകൂലിച്ചതോടെ കുര്‍ബാന പുനരാരംഭിച്ചു. ഇതിനിടെ വീണ്ടും പ്രതിഷേധക്കാര്‍ എത്തിയതോടെ പൊലീസ് എത്തി പള്ളിയിൽ നിന്ന് പ്രതിഷേധക്കാരെ നീക്കുകയായിരുന്നു.

അതേസമയം, കുർബാന തർക്കത്തെതുടർന്ന് ഒരു വർഷമായി അടഞ്ഞു കിടക്കുന്ന എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാന ദേവാലയം സെൻറ് മേരീസ് ബസിലിക്ക ക്രിസ്മസ് ദിനത്തിലും തുറന്നില്ല. സമാധാനാന്തരീക്ഷമുണ്ടാകുന്നതുവരെ തുറക്കില്ലെന്ന് ബസിലിക്കയുടെ ചുമതലയുള്ള അഡ്മിനിസ്ട്രേറ്റർ ഫാ. ആൻറണി പൂതവേലി ഇടവകാംഗങ്ങളെ അറിയിച്ചു.

ക്രിസ്മസ് ദിനത്തിൽ ബസിലിക്ക തുറന്ന് മാർപാപ്പയും സിനഡും നിർദേശിച്ചത് അനുസരിച്ച് ഏകീകൃത കുർബാന അർപ്പിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഇതിനുള്ള നിർദേശങ്ങൾ അതിരൂപത അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ വൈദികർക്ക് നൽകിയിരുന്നു. അതിരൂപതയിൽ ക്രിസ്മസ് ദിനത്തിൽ സിനഡ് തീരുമാനപ്രകാരമുള്ള ഏകീകൃത കുർബാന അർപ്പിക്കണമെന്ന് മാർപാപ്പയുടെ പ്രതിനിധി സിറിൽ വാസിലും നിർദേശം നൽകിയിരുന്നു. ശേഷം ഞായറാഴ്ചയാണ് ബസിലിക്ക തുറക്കില്ലെന്ന അറിയിപ്പ് എത്തിയത്.

കഴിഞ്ഞ വർഷം ക്രിസ്മസ് തലേന്നാണ് ബസിലിക്കയിൽ ഔദ്യോഗിക വിഭാഗത്തിനും വിമത വിഭാഗത്തിനുമിടയിൽ കുർബാന അർപ്പണവുമായി ബന്ധപ്പെട്ട് വലിയ സംഘർഷം അരങ്ങേറിയത്. വിമതവിഭാഗം വൈദികർ ജനാഭിമുഖ കുർബാനയും ബസിലിക്ക അഡ്മിനിസ്ട്രേറ്റർ ഫാ. ആന്‍റണി പൂതവേലിന്‍റെ നേതൃത്വത്തിൽ ഏകീകൃത കുർബാനയും അർപ്പിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. അസഭ്യവർഷവും തർക്കവും കൈയാങ്കളിയിലേക്ക് നീങ്ങുന്ന ഘട്ടത്തിലെത്തുകയും പൊലീസ് ഇടപെടേണ്ട സാഹചര്യമുണ്ടാകുകയും ചെയ്തു. പിന്നീട് ബസിലിക്ക അടച്ചിടുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Those who tried to stop the public mass at the Chittoor church were arrested and removed
Next Story