തിരുമാന്ധാംകുന്ന് പൂരം: ഇന്ന് ഗതാഗത നിയന്ത്രണം
text_fieldsപെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പതിനൊന്നാം പൂരത്തിെൻറ ഭാഗമായി ചൊവ്വാഴ്ച ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം. ഉച്ചക്ക് ഒന്ന് മുതല്‍ രാത്രി എട്ടുവരെയാണ് ദേശീയപാതയിലും പെരിന്തല്‍മണ്ണ നഗരത്തിലും നിയന്ത്രണമുള്ളത്.
പാലക്കാട് ഭാഗത്തുനിന്ന് കോഴിക്കോട്ടേക്കുള്ള ഭാരവാഹനങ്ങള്‍ കുമരംപുത്തൂരില്‍നിന്ന് മേലാറ്റൂർ-പാണ്ടിക്കാട്-മഞ്ചേരി വഴിയും മറ്റു വാഹനങ്ങൾ പൊന്ന്യാകുര്‍ശി ബൈപ്പാസ് ജങ്ഷനില്‍നിന്ന് മാനത്തുമംഗലം വഴി പട്ടിക്കാട്-കൂട്ടില്‍ വഴിയും പോകണം.
കോഴിക്കോട് ഭാഗത്തുനിന്നുള്ള ഭാരവാഹനങ്ങള്‍ വള്ളുവമ്പ്രം-മഞ്ചേരി-പാണ്ടിക്കാട്-മേലാറ്റൂര്‍ വഴിയും കോഴിക്കോട്, മലപ്പുറം ഭാഗത്തെ മറ്റു വാഹനങ്ങൾ ഓരാടംപാലത്തുനിന്ന് വലമ്പൂര്‍, പട്ടിക്കാട് വഴിയും പെരിന്തല്‍മണ്ണയിലെത്തണം.
വളാഞ്ചേരി, കോട്ടക്കല്‍ ഭാഗത്തുനിന്നുള്ള എല്ലാ വാഹനങ്ങളും പുത്തനങ്ങാടി-മലറോഡ് വഴി പെരിന്തല്‍മണ്ണയിലേക്ക് വരണം. പെരിന്തല്‍മണ്ണയില്‍നിന്ന് കോട്ടക്കല്‍, വളാഞ്ചേരി ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും പുലാമന്തോള്‍, കുരുവമ്പലം, ഓണപ്പുട വഴി പോകണം.
