Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉടമയോടുള്ള വിരോധം തീർക്കാൻ ഫാമിലെ പശുക്കളെ വെട്ടി; മൂന്നാം പ്രതി പിടിയിൽ

text_fields
bookmark_border
gokul 26921
cancel

നേമം: ഉടമയോടുള്ള വ്യക്തിവിരോധം മൂലം ഫാം ഹൗസിലെ പശുക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിലെ മൂന്നാം പ്രതി പിടിയിൽ. മൈലാടി സ്വദേശി നന്ദു എന്നു വിളിക്കുന്ന ഗോകുൽ (27) ആണ് പിടിയിലായത്.

ആഴ്ചകൾക്ക് മുമ്പായിരുന്നു സംഭവം. പേയാട് ഭാഗത്ത് രാജേഷ് എന്നയാൾ നടത്തുന്ന ഫാം ഹൗസിലെ പശുക്കളെയാണ് മൂന്നംഗസംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. ഒന്നും രണ്ടും പ്രതികളെ നേരത്തെ പിടികൂടിയിരുന്നു.

വിളപ്പിൽശാല ഭാഗത്തുവച്ച് മലയിൻകീഴ് സി.ഐ എ.വി. സൈജു, എസ്.ഐ ആർ. രാജേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Third accused arrested in cow stabbing case
Next Story