Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ നടത്തിപ്പിൽ വ്യക്തത വേണം -ചെന്നിത്തല

text_fields
bookmark_border
Ramesh Chennithala
cancel

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ നടത്തിപ്പ് സംബന്ധിച്ച് വ്യക്തത വേണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സുതാര്യമായിരിക്കണം. ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിക്കരുത്. കഴിഞ്ഞ തവണത്തെ അനുഭവം കൊണ്ടാണ് ഇത്തരത്തിൽ ആവശ്യം ഉയർന്നുവന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ പണം വകമാറ്റി ചെലവഴിച്ചുവെന്ന പരാതി വരികയും ലോകായുക്തയിൽ കേസ് വരികയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണം.

ദുരിതാശ്വാസനിധിയിലേക്ക് എല്ലാവരും ധനസഹായം നൽകണം. ഒരു ജനതയെ പുനരധിവസിപ്പിക്കാൻ എല്ലാവരും ഒത്തൊരുമിക്കണം. അതിനാൽ, ദുരിതാശ്വാസനിധിയുടെ കണക്ക് സർക്കാർ വ്യക്തമായി അവതരിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - There should be clarity in the management of Chief Minister's Relief Fund - Chennithala
Next Story