Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഭയിലെ കക്ഷിനിലയിൽ മാറ്റമില്ല; കോൺഗ്രസ് നിരയിൽ വനിത

text_fields
bookmark_border
സഭയിലെ കക്ഷിനിലയിൽ മാറ്റമില്ല; കോൺഗ്രസ് നിരയിൽ വനിത
cancel
Listen to this Article

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് ഫലം നിയമസഭയിലെ കക്ഷിനിലയിൽ മാറ്റമൊന്നും വരുത്തില്ല. ഇടത് മുന്നണിക്ക് 99ഉം യു.ഡി.എഫിന് 41ഉം തന്നെ തുടരും. അതേസമയം മുഖ്യപ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് നിരയിൽ ഒരു വനിത അംഗമായി.

കെ.കെ. രമയെ കൂടി ചേർത്താൽ യു.ഡി.എഫ് പക്ഷത്ത് രണ്ട് വനിത അംഗങ്ങൾ. നിലവിൽ കോൺഗ്രസ് അംഗങ്ങളിൽ വനിതകളുണ്ടായിരുന്നില്ല. ജൂൺ 27 മുതൽ നിയമസഭ സമ്മേളനം വിളിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭ യോഗം നിയമസഭ വിളിക്കാൻ ഗവർണറോട് ശിപാർശ ചെയ്യും. ബജറ്റ് വകുപ്പ് തിരിച്ച് ചർച്ച നടത്തി പാസാക്കേണ്ടതിനാൽ നീണ്ട സമ്മേളനമാകും നടത്തുക. ധനകാര്യ ബില്ലും പാസാക്കണം. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - There is no change in the party status in Assembly
Next Story