Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംസ്ഥാനത്ത് സിനിമാ തിയറ്ററുകൾ ഉടൻ തുറക്കില്ല
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തിയറ്ററുകൾ ഉടൻ തുറക്കില്ല. കേരളത്തിൽ തിയറ്ററുകൾ തുറക്കുന്നതിന് അനുകൂല സാഹചര്യമില്ലെന്ന് കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ സിനിമാമേഖലയിലെ സംഘടനകളുമായി നടത്തിയ ചർച്ചയിൽ വിലയിരുത്തി. തിയേറ്ററുകൾ തുറക്കുന്നതിനോടു ചലച്ചിത്ര സംഘടനകൾ വിയോജിപ്പ് പ്രകടിപ്പിച്ചു,
തിയറ്ററുകൾ തുറന്നാൽത്തന്നെയും സിനിമ കാണാൻ ആരും എത്തുമെന്നു പ്രതീക്ഷിക്കാനാവില്ലെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. നിലവിലെ കോവിഡ് വ്യാപനം കണക്കിലെടുത്താൽ ഒരുമാസംകൂടിയെങ്കിലും തിയേറ്ററുകൾ അടഞ്ഞുകിടക്കുമെന്നാണ് സൂചന.
Next Story

