കോട്ടയത്തെ വിജയം എല്ലാവരുടേയും, ജോസ് കെ. മാണി വന്നത് കൊട്ടിഘോഷിക്കേണ്ട കാര്യമില്ല- ബിനോയ് വിശ്വം
text_fieldsതിരുവനന്തപുരം: കോട്ടയത്തെ എൽ.ഡി.എഫിന്റെ വിജയം മുന്നണിയിലെ എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം. അതിനെ ജോസ് കെ. മാണിയുടെ വിജയമെന്ന് കാണേണ്ടതില്ല. ജോസ് കെ. മാണിയെ ഒപ്പം കൂട്ടിയ മുന്നണിതീരുമാനം സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയത്തെ മിന്നുന്ന വിജയം എ.ഡി.എഫിലെ ഓരോ ഘടകക്ഷിയുടെയും വിജയമാണത്. അല്ലാതെ വിജയത്തെ തരംതിരിച്ച് അവകാശപ്പെടുന്നതിനോട് യോജിപ്പില്ല. ഇതു നേരത്തെ തന്നെ മുന്നിൽക്കണ്ട വിജയമാണ്. അത്രയധികം നല്ല കാര്യങ്ങളാണ് ജനങ്ങൾക്ക് വേണ്ടി സർക്കാർ ചെയ്തതെന്നും ബിനോയ് വിശ്വം പറഞ്ഞു.
ജോസ് കെ. മാണി വിഭാഗം വന്നത് ഗുണം ചെയ്തിട്ടുണ്ട്. എന്നാൽ അതിനപ്പുറം അതിനെ അമിതമായി കൊട്ടിഘോഷിക്കേണ്ട കാര്യമില്ലെന്നും ബിനോയ് വിസ്വം അഭിപ്രായപ്പെട്ടു.

