രാജ്യം കടന്നുപോകുന്നത് സങ്കീർണ സാഹചര്യത്തിലൂടെ -മന്ത്രി കടന്നപ്പള്ളി
text_fieldsകോൺഗ്രസ് എസ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ തൃശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക്
സ്വീകരണം നൽകിയപ്പോൾ
തൃശൂർ: രാജ്യം വളരെ സങ്കീർണമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപെട്ട എം.പി മാരെ പാർലമെന്റിൽ നിന്നും പുറത്താക്കുമ്പോൾ ഇന്ദിര കോൺഗ്രസ് എം.പിമാർ ചായയും കുടിച്ച് ഒരക്ഷരം മിണ്ടാതെ ഇരിക്കുകയാണെന്നും കടന്നപ്പള്ളി പരിഹസിച്ചു.
മന്ത്രിയായതിന് ശേഷം ജില്ലയിലെത്തിയ അദ്ദേഹത്തിന് കോൺഗ്രസ് -എസ് തൃശൂർജില്ലാ കമ്മറ്റി നൽകിയസ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു.
ജില്ല പ്രസിഡന്റ് സി.ആർ. വത്സൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ അഡ്വ. ടി.വി. വർഗീസ്, സന്തോഷ് ലാൽ, യൂസഫ് മാസ്റ്റർ, പി. എൻ. ശങ്കർ, പി. കെ. സൈതാലികുട്ടി, ഉത്തമൻ, അഡ്വ.ഒ.യു. ജോൺ, ജോഷി കളത്തിൽ, ബാലൻ കണിമംഗലം, അജിതഗോപാലകൃഷ്ണൻ, രാജൻ കൈപ്പറമ്പ്, എം. പി. റഫീക്ക് തങ്ങൾ, വിശ്വനാഥൻ, അഞ്ജലി കൃഷ്ണ, അഡ്വ.ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

