ക്ലാപ്പനയിൽ കാടുപിടിച്ച സ്ഥലത്ത് അസ്ഥികൂടം കണ്ടെത്തി
text_fieldsക്ലാപ്പനയിൽ ടി.എസ് കനാലിനോട് ചേർന്ന കാടുപിടിച്ച സ്ഥലത്ത് പൊലീസും ഫോറൻസിക് വിദഗ്ധരും ചേർന്ന് അസ്ഥികൂടത്തിെൻറ ഭാഗങ്ങൾ ശേഖരിക്കുന്നു
ഓച്ചിറ: വള്ളിക്കാവിന് വടക്ക്് ഭാഗത്ത് ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി. കുന്നിമണ്ണേൽ കടവിന് വടക്കുഭാഗത്ത് ടി.എസ് കനാലിനോട് ചേർന്ന കാടുപിടിച്ച സ്ഥലത്താണ് പുരുഷെൻറ അസ്ഥികൂടം കണ്ടെത്തിയത്.
മൃതദേഹം പൂർണമായും അഴുകി തീർന്ന് തലയോട്ടിയും എല്ലുകളും മാത്രമാണ് കണ്ടെത്തിയത്. കാടുപിടിച്ചു കിടന്ന സ്ഥലം എക്സ്കവേറ്റർ ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെ ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടത്തിന് സമീപം കാവി നിറത്തിലുള്ള കൈലിയും വരകളുള്ള ഷർട്ടും കണ്ടെത്തി.
സമീപത്തെ മരത്തിെൻറ ചെറുശിഖരത്തിൽ കയർ കെട്ടിയിട്ട നിലയിലുണ്ടായിരുന്നു. കൊല്ലത്തുനിന്നും േഫാറൻസിക് വിദഗ്ധരെത്തി പരിശോധന നടത്തി. ഓച്ചിറ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

