Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
goat
cancel
camera_alt

representative image    

മിണ്ടാപ്രാണിയോട്​ കൊടുംക്രൂരത; കൂട്ടില്‍ കെട്ടിയ ആടിനെ കഴുത്തറുത്തെടുത്ത് മോഷ്​ടിച്ചു

text_fields
bookmark_border

കരുളായി (മലപ്പുറം): കൂട്ടില്‍ കെട്ടിയിരുന്ന ആടിനെ കഴുത്തറുത്തെടുത്ത് മോഷണം നടത്തി. കരുളായി പുല്ലഞ്ചേരിയിലെ പുത്തന്‍പുരക്കല്‍ പി.ജെ. ജോണി​െൻറ ആടിനെയാണ് കഴിഞ്ഞ ദിവസം രാത്രി മോഷ്​ടാക്കൾ കഴുത്ത് അറുത്ത് കൊണ്ടുപോയത്.

കൂടിന് സമീപം രക്തം തളംകെട്ടി കിടക്കുന്നുണ്ട്. പരിശോധനയിൽ കൂട്ടില്‍നിന്ന് ആടിനെ വലിച്ചെടുത്തതായുള്ള പാടുകളും മനുഷ്യരുടെ കാല്‍പാടും കണ്ടെത്തി. സമീപത്തെ പറമ്പിലൂടെ കൊണ്ടുപോയി വാഹനത്തില്‍ കയറ്റിയ പാടുകളുമുണ്ടായിരുന്നു.

കൂട്ടില്‍ വേറെയും ആടുകളുമുണ്ടായിരുന്നു. ഏകദേശം 30,000 രൂപ വിലവരുന്ന ആടിനെയാണ് മോഷണം നടത്തിയത്. പൂക്കോട്ടുംപാടം പൊലീസില്‍ പരാതി നല്‍കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The sheep tied to the cage was beheaded and stolen
Next Story