Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമരമ്പലത്ത് പൂട്ടിയിട്ട വീട് കുത്തി തുറന്ന് 42 പവൻ സ്വർണവും, 10,000 ത്തോളം രൂപയും കവർന്നു

text_fields
bookmark_border
അമരമ്പലത്ത് പൂട്ടിയിട്ട വീട് കുത്തി തുറന്ന് 42 പവൻ സ്വർണവും, 10,000 ത്തോളം രൂപയും കവർന്നു
cancel

പൂക്കോട്ടുംപാടം (മലപ്പുറം) : അമരമ്പലത്ത് പൂട്ടിയിട്ട വീട് കുത്തി തുറന്ന് മോഷണം. വീടിനകത്തെ മേശയിൽ സൂക്ഷിച്ചിരുന്ന 42 പവൻ സ്വർണാഭരണങ്ങളും 10,000 ത്തോളം രൂപയുമാണ് കവർന്നത്.

അമരമ്പലം ഗാന്ധിപടി മഞ്ചപ്പുള്ളി കുഞ്ഞുമൊയ്തീന്റെ വീട്ടിലാണ് മോഷണം നടന്നത്. അടുക്കള വാതിൽ കമ്പി പാര ഉപയോഗിച്ച് കുത്തി തുറന്ന ശേഷം സ്വർണം വെച്ചിരുന്ന മേശ കുത്തി തുറന്നാണ് മോഷണം നടത്തിയിട്ടുള്ളത്. സ്വർണവും പണവും കവർന്ന ശേഷം പാരയും കത്തിയും സ്ഥലത്ത് ഉപേക്ഷിച്ചാണ് മോഷ്ടാവ് കടന്നു കളഞ്ഞത്.

കുഞ്ഞുമൊയ്തീന്റെ ഇളയ മകന്റെ നിക്കാഹ് ആയിരുന്നു കഴിഞ്ഞ 26-നായിരുന്നു. അതിന് ശേഷം കുടുംബം വയനാട്ടിലേക്ക് പോയതായിരുന്നു. തിങ്കളാഴ്ച രാത്രി 10.30തോടെയാണ് വീട്ടിലെത്തിയപ്പോഴാണ് അടുക്കള വാതിലും മേശയും കുത്തി തുറന്ന നിലയിൽ കണ്ടത്. പിന്നീട് നടത്തിയ പരിശോധനയിലാണ് സ്വർണവും പണവും നഷ്ടപ്പെട്ടതായി മനസിലായത്. പരാതി നൽകിയതിനെ തുടർന്ന് പൂക്കോട്ടുംപാടം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The house was broken into and 42 pavans of gold jewelery and around Rs 10,000 were stolen
Next Story