പാറ പൊട്ടിക്കുന്നതിനിടെ കല്ല് വീണ് വീട് തകർന്നു
text_fieldsമൂവാറ്റുപുഴ: സ്വകാര്യ പറമ്പിലെ പാറപൊട്ടിക്കുന്നതിനിടെ കല്ല് തെറിച്ചുവീണ് മൂന്ന് വീടുകൾക്ക് കേടുപാട്. പെരിങ്ങഴ വള്ളിക്കടയിൽ തിങ്കളാഴ്ച വൈകീട്ട് 6.30 ഓടെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽനിന്ന് മണ്ണ് നീക്കുന്നതിനിടെ കണ്ടെത്തിയ പാറ പൊട്ടിക്കുേമ്പാഴാണ് കല്ല് തെറിച്ച് വീടുകളുടെ ജനൽ ചില്ലുകൾ തകർന്നത്.
കാവുങ്കൽ തങ്കമ്മയുടെ വീടിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. തെറിച്ചുവീണ കല്ല് വീടിെൻറ ഭിത്തി തകർത്ത് കിടപ്പുമുറിയിൽ അടക്കം വീണു. ഈ സമയം ഇവിടെ പഠിച്ചുകൊണ്ടിരുന്ന മക്കൾ പുറത്തിറങ്ങിയതുകൊണ്ട് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കല്ലുകൾ പതിച്ച് വള്ളിക്കട റോഡ് തകർന്നു. പാലാക്കാരൻ തോമസ് എബ്രഹാമിെൻറ വീടിെൻറ മതിലും തകർന്നു. സ്ഫോടനശബ്ദം ഒരു കിലോമീറ്റർ ദൂെര വരെ കേട്ടു. പ്രദേശത്താകെ വൻ കുലുക്കമനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.

