‘ഇതുവരെ ഏതെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോ’ -വൃന്ദ കാരാട്ടിന് മറുപടിയുമായി ഗവർണർ
text_fieldsതിരുവനന്തപുരം: കേരളത്തിൽനിന്നു ബി.ജെ.പി ടിക്കറ്റിൽ ഗവർണർ മത്സരിക്കണമെന്ന സി.പി.എം നേതാവ് വൃന്ദ കാരാട്ടിന്റെ നിർദേശത്തെ അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അവർ എന്നെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോ? എന്ന മറുചോദ്യവും അദ്ദേഹം ഉന്നയിച്ചു. മുഖ്യമന്ത്രിയുമായി ഭിന്നതയില്ല. മുഖ്യമന്ത്രിയുടെ ക്രിസ്മസ്, പുതുവത്സര വിരുന്നിന് തന്നെ ക്ഷണിച്ചിരുന്നു. എന്തുകൊണ്ടാണ് പോകാത്തത് എന്നു നിങ്ങൾ അന്വേഷിക്കണം. വിരുന്നിനുള്ള ക്ഷണക്കത്ത് രാജ്ഭവനിൽ കിടപ്പുണ്ട്.
അവിടെ വന്നാൽ ക്ഷണക്കത്ത് പരിശോധിക്കാം. താൻ നിർവഹിക്കുന്നത് നിയമപരമായ ചുമതലയാണ്. തന്നോട് ചോദിക്കുന്നതുപോലെ മുഖ്യമന്ത്രി പിണറായി വിജയനോടും ചോദ്യങ്ങൾ ചോദിക്കണമെന്നും മുംബൈയിലേക്ക് പോകുന്നതിനുമുമ്പ് ഗവർണർ മാധ്യമപ്രവർത്തകരെ ഉപദേശിച്ചു.

