ഷാജഹാനെതിരായ കോടതിയലക്ഷ്യ ഹരജി ഇന്നത്തേക്ക് മാറ്റി
text_fieldsകൊച്ചി: ഹൈകോടതി ജഡ്ജിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചതിനെ തുടർന്ന് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാനെതിരെ ഹൈകോടതി സ്വമേധയാ സ്വീകരിച്ച ക്രിമിനൽ കോടതിയലക്ഷ്യ ഹരജി പ്രാഥമിക വാദത്തിനായി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.
ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ അഡ്വ. സൈബി ജോസ് കിടങ്ങൂർ കക്ഷികളിൽനിന്ന് വൻതുക വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഷാജഹാൻ യുട്യൂബ് ചാനലിൽ നടത്തിയ പരാമർശം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് സ്വീകരിച്ച കോടതിയലക്ഷ്യ ഹരജിയാണ് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, പി.ജി. അജിത്കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ളത്.

