ചോരക്കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്; യുവതിക്കും മാതാവിനും കഠിന തടവും പിഴയും
text_fieldsപ്രതീകാത്മക ചിത്രം
നെടുമങ്ങാട്: ചോരക്കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ യുവതിക്കും മാതാവിനും കഠിന തടവും പിഴയും ശിക്ഷ വിധിച്ചു.
നെടുമങ്ങാട് ആനാട് വാഴമല സെറ്റിൽമെന്റ് കോളനി നിവാസികളായ സുമ (37), സുമയുടെ മാതാവ് കുമാരി (61) എന്നിവരെയാണ് തിരുവനന്തപുരം ഏഴാം അഡീ. ജില്ല സെഷൻസ് കോടതി ശിക്ഷിച്ചത്.
പ്രതികൾ ഏഴ് വർഷം കഠിന തടവ് അനുഭവിക്കാനും 30,000 രൂപ പിഴയൊടുക്കാനും ജഡ്ജി പ്രസുന്മോഹൻ ഉത്തരവിട്ടു.
2013 ജൂലൈ 22ന് രാത്രി എട്ടിനാണ് കേസിന് ആസ്പദമായ സംഭവം. പ്രസവിച്ച ഉടനെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പുറംലോകം അറിയാതിരിക്കാൻ വീട്ടു വളപ്പിനുള്ളിൽ മറവു ചെയ്തുവെന്നാണ് കേസ്.
നെടുമങ്ങാട് പൊലീസ് ചാർജ് ചെയ്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി കെ.എൽ. ഹരീഷ് കുമാർ ഹാജരായി.

