വീടിന് സമീപത്തെ തോട്ടിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു
text_fieldsവൈക്കം: വീടിന് സമീപത്തെ തോട്ടിൽവീണ് പിഞ്ചുബാലൻ മരിച്ചു. തലയാഴം തോട്ടകം വാക്കേത്തറ പരിമണത്തുതറ സൂരജ്-അമൃത ദമ്പതികളുടെ ഏകമകൻ ആരുഷാണ് (ഒന്നേമുക്കാൽ) മരിച്ചത്.
കുഞ്ഞിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിൽ ബുധനാഴ്ച രാവിലെ 9.45 ഓടെ കെ.വി കനാലിെൻറ കൈവഴിയായ തോട്ടിൽ കണ്ടെത്തുകയായിരുന്നു. ഉടൻ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ രാവിലെ ഒമ്പതോടെയാണ് കാണാതായത്. കളിക്കുന്നതിനിടെ കാൽ വഴുതി തോട്ടിൽ വീണതാണെന്ന് കരുതുന്നു. മഴയെത്തുടർന്ന് തോട്ടിൽ ജലനിരപ്പ് ഉയർന്നിരുന്നു.

