Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡയറി എഴുതാത്തതിന് അഞ്ച് വയസ്സുകാരനെ തല്ലിച്ചതച്ച കേസിൽ അധ്യാപിക അറസ്റ്റിൽ

text_fields
bookmark_border
ഡയറി എഴുതാത്തതിന് അഞ്ച് വയസ്സുകാരനെ തല്ലിച്ചതച്ച കേസിൽ അധ്യാപിക അറസ്റ്റിൽ
cancel

തൃശൂർ: അഞ്ച് വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച കേസിൽ അധ്യാപിക അറസ്റ്റിൽ. തൃശൂർ കുരിച്ചിറ സെന്‍റ് ജോസഫ് യു.പി സ്കൂളിലെ അധ്യാപിക സെലിൻ ആണ് മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് ബുധനാഴ്ച രാത്രിയോടെ നെടുപുഴ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. തുടർന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കും.

ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് ക്ലാസ് ടീച്ചർ അഞ്ച് വയസ്സുകാരനെ തല്ലിച്ചതച്ചത്. കുട്ടിയുടെ ഇരു കാൽമുട്ടിനും താഴെയാണ് തല്ലിയത്. രക്ഷിതാക്കളുടെ പരാതിയിൽ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പൊലീസ് കേസെടുത്തിരുന്നു.

സംഭവം നടന്ന് ഒരാഴ്ചയായിട്ടും അധ്യാപികയെ അറസ്റ്റ് ചെയ്തില്ലെന്ന ആക്ഷേപത്തിനിടെയാണ് ബുധനാഴ്ച കീഴടങ്ങൽ. സ്കൂൾ മാനേജ്മെന്‍റിന്‍റെ സ്വാധീനത്തിന് വഴങ്ങിയാണ് അറസ്റ്റ് ചെയ്യാത്തതെന്നും മാനേജ്മെന്റ് ഒത്തുതീർപ്പിന് ശ്രമിച്ചപ്പോൾ താൻ വഴങ്ങിയില്ലെന്നും രക്ഷിതാവ് ആരോപിച്ചിരുന്നു. അധ്യാപിക ഒളിവിൽ ആണെന്നാണ് നെടുപുഴ പൊലീസ് വിശദീകരിച്ചിരുന്നത്. അതേസമയം, അധ്യാപികയെ സസ്പെന്‍ഡ് ചെയ്തതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Teacher arrested for beating five-year-old boy
Next Story