സുരേഷ് ഗോപിയുെട നികുതി വെട്ടിപ്പ്: നടപടിയെടുക്കേണ്ടത് സർക്കാറെന്ന് സുരേന്ദ്രൻ
text_fieldsകണ്ണൂർ: സുരേഷ് ഗോപി എം.പി നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിൽ സർക്കാറാണ് അന്വേഷിച്ച് നടപടിയെടുക്കേണ്ടതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. സുരേഷ് ഗോപിയുടെ കാർ പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്ത് 17 ലക്ഷം രൂപ നികുതി െവട്ടിച്ചത് സംബന്ധിച്ച ചോദ്യത്തിന് കണ്ണൂരിൽ വാർത്തസമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
സുരേഷ് ഗോപി കാർ വാങ്ങിയിട്ട് ഏറെ നാളായി. അതിൽ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് കണ്ടുപിടിക്കേണ്ടത് സർക്കാറാണ്. കള്ളക്കടത്ത് കേസ് പ്രതിയുടെ കാറിൽ കോടിയേരി ബാലകൃഷ്ണൻ കയറിയത് വിവാദമായത് മറയ്ക്കാനാണ് ഇപ്പോൾ സുരേഷ് ഗോപിയുടെ കാർ വിവാദമാക്കുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
