Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലതിക സുഭാഷിനെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് താരിഖ് അൻവർ

text_fields
bookmark_border
Tariq Anvar
cancel

കോഴിക്കോട്: കോൺഗ്രസ് വിട്ട ലതിക സുഭാഷിനെ പാർട്ടിയിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ലതിക പാർട്ടിവിട്ടത് നിർഭാഗ്യകരമാണ്. ലതികക്ക് സീറ്റ് നൽകാൻ ശ്രമിച്ചിരുന്നു. എന്നാൽ, അവർ മത്സരിക്കാൻ ആഗ്രഹിച്ച സീറ്റ് വിട്ടുനൽകാൻ കേരള കോൺഗ്രസ് തയാറായില്ലെന്നും താരിഖ് അൻവർ പറഞ്ഞു.

കേരളത്തിലെ എല്ലാ കാര്യങ്ങളും രണ്ട് ഗ്രൂപ്പുകൾ തീരുമാനിക്കുന്നുവെന്ന് പി.സി ചാക്കോയുടെ ആരോപണത്തിന് താരിഖ് അൻവർ മറുപടി നൽകി. എല്ലാ സംസ്ഥാനങ്ങളിലും ഗ്രൂപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ കോൺഗ്രസിന്‍റെ ചുമതല പി.സി ചാക്കോക്ക് ആയിരുന്നു. ഡൽഹിയിൽ നിലവിൽ പാർട്ടിയുടെ സ്ഥിതിദയനീയമാണ്. ഡൽഹിയുടെ ചുമതലയിൽ നിന്ന് മാറ്റിയപ്പോൾ ചാക്കോക്ക് കാത്തിരിക്കാമായിരുന്നുവെന്നും താരിഖ് അൻവർ ചൂണ്ടിക്കാട്ടി.

നിയമസഭ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സംഘടനാ തെരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കും. പാർട്ടി നേതൃത്വത്തിലേക്ക് രാഹുൽ ഗാന്ധി മടങ്ങിവരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും ന്യൂസ് വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ താരിഖ് അൻവർ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tariq Anwar says he will try to bring Latika Subhash back
Next Story