Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘വിജയന്റെ കടബാധ്യത കോൺഗ്രസ് ഏറ്റെടുക്കില്ല; പണം ആരൊക്കെ വാങ്ങി, ഉപയോഗിച്ചു എന്ന് ക​ണ്ടെത്തണം’ -ടി. സിദ്ദീഖ്

text_fields
bookmark_border
‘വിജയന്റെ കടബാധ്യത കോൺഗ്രസ് ഏറ്റെടുക്കില്ല; പണം ആരൊക്കെ വാങ്ങി, ഉപയോഗിച്ചു എന്ന് ക​ണ്ടെത്തണം’ -ടി. സിദ്ദീഖ്
cancel

കൽപറ്റ: ആ​ത്മ​ഹ​ത്യ ചെയ്ത വ​യ​നാ​ട് ഡി.​സി.​സി ട്ര​ഷ​റ​ർ എ​ൻ.​എം. വി​ജ​യ​ന്റെ കടബാധ്യതകൾ കോൺഗ്രസ് ഏറ്റെടുക്കില്ലെന്ന് ടി. സിദ്ദീഖ് എം.എൽ.എ. വ്യക്തിപരമായി ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് പാർട്ടി ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്നും അങ്ങനെ ആർക്കെങ്കിലും ഏറ്റെടുക്കാൻ കഴി​യുമോ എന്നും അദ്ദേഹം ചോദിച്ചു.

‘പണം ആരൊക്കെ വാങ്ങി, ഏതൊക്കെ സോഴ്സുകളിൽ ഉപയോഗിച്ചു എന്ന് ക​ണ്ടെത്തണം. അത് വ്യക്തിപരമായി ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് പാർട്ടി ഏറ്റെടുക്കേണ്ട ആവശ്യമില്ല. അങ്ങനെ ആർക്കെങ്കിലും ഏറ്റെടുക്കാൻ കഴി​യുമോ? പാർട്ടി ഇതിൽ കക്ഷിയല്ല. പാർട്ടി യോഗം ചേർന്ന് ഇന്ന രീതിയിൽ പണം വാങ്ങണമെന്ന് തീരമാനമെടുത്താൽ പാർട്ടി കക്ഷിയാകും. അല്ലാത്തത് പാർട്ടി അതേറ്റെടുക്കേണ്ടതില്ല. ആരുടെയെങ്കിലും പേരെഴുതിവെച്ചാൽ പാർട്ടിയാകില്ല. എന്റെ പേര് മറ്റുള്ളവർ എഴുതിവെച്ചാൽ പാർട്ടിക്ക് അതിൽ പങ്കുണ്ടോ? അത് അന്വേഷിക്കണം. അതിന് വേണ്ടിയാണ് അന്വേഷണ കമീഷൻ പ്രഖ്യാപിച്ചത്. അതാണ് ഞങ്ങളുടെ ധാർമികത’ - സിദ്ദീഖ് പറഞ്ഞു.

നേരത്തെ വിജയന്റെ ആത്മഹത്യ കുറിപ്പ് തള്ളി വയനാട് ഡി.സി.സി പ്രസിഡന്റ് എ​ൻ.​ഡി. അ​പ്പ​ച്ച​നും രംഗത്തുവന്നു. കുറിപ്പിൽ പറയുന്ന കാര്യങ്ങളിൽ യാതൊരു വാസ്തവുമില്ലെന്നും അത്തരമാരു ഇടപാട് ഞാൻ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘മരിക്കാൻ പോകുന്നയാൾക്ക് ആരുടെ പേര് വെണമെങ്കിലും എഴുതിവെക്കാലോ? ഒരാൾ കുടുങ്ങിക്കോട്ടെ എന്ന് കരുതി മനപൂർവം എഴുതിവെച്ചതാണെങ്കിൽ എന്തുചെയ്യാൻ പറ്റും? വിജയൻ പണം വാങ്ങിച്ചത് എന്താവശ്യത്തിനാണെന്ന് അറിയില്ല. പണമിടപാടിന്റെ ​പേരിൽ വിജയന്റെ ഭൂമി കണ്ടുകെട്ടിയിരുന്നു. മരണശേഷം വക്കീലുമായി ബന്ധപ്പെട്ടപ്പോഴാണ് എനിക്ക് ഇക്കാര്യം മനസ്സിലായത്. അങ്ങേർക്ക് (വിജയന്) വലിയ കടങ്ങൾ ഉണ്ട് എന്ന് പറയുന്നു. എന്തിനാണ് വാങ്ങിയതെന്നോ എങ്ങനെ കടം വന്നു എന്നോ എനിക്കറിയില്ല. നെഞ്ചിൽ കൈവെച്ച് തന്നെ ഇത് പറയാൻ കഴിയും. അങ്ങേര് വ്യക്തിപരമായി വല്ല ആവശ്യത്തിനും പണം വാങ്ങിയത് പാർട്ടി ഏറ്റെടുക്കേണ്ട ആവശ്യമില്ല’ -അപ്പച്ചൻ പറഞ്ഞു.

‘2017- 19 കാലയളവിലാണ് ഇടപാട് നടന്നതെന്ന് പറയുന്നു. ഞാനന്ന് ഡി.സി.സി പ്രസിഡന്റല്ല. എനിക്ക് മുമ്പ് ഐ.സി. ബാലകൃഷ്ണൻ, കെ.എൽ. പൗലോസ്, പി.​വി. ബാ​ല​ച​ന്ദ്ര​ൻ എന്നീ മൂന്നുപേർ പ്രസിഡന്റായി ഉണ്ടായിരുന്നു. അവർ മൂന്നാളുകളും ഉള്ള കാലത്താണ് ഈ സംഭവങ്ങൾ ഒക്കെ എന്നാണ് പറയുന്നത്. ഞാൻ അതിൽ ഭാഗഭാക്കല്ല. വ്യക്തിപരമായി ഞാനും വിജയനും നല്ല ബന്ധമാണ്. കഴിഞ്ഞ 19ന് നടന്ന ഡി.സി.സി ജനറൽ ബോഡിയിൽ പോലും വിജയൻ പ​ങ്കെടുത്തിട്ടുണ്ട്. അങ്ങനെയാണെങ്കിൽ ഇക്കാര്യങ്ങൾ അന്ന് എന്നോട് പറയണമല്ലോ’ -അപ്പച്ചൻ പറഞ്ഞു.

അതിനിടെ, ​വി​ജ​യ​ന്റെ​യും മ​ക​ന്റെ​യും മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ച്ച് റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കാ​ന്‍ കെ.​പി.​സി.​സി നി​യോ​ഗി​ച്ച സ​മി​തി ഇന്ന് ക​ൽ​പ​റ്റ​യി​ൽ എ​ത്തും. രാ​വി​ലെ 10ന് ​ക​ൽ​പ​റ്റ ഡി.​സി.​സി ഓ​ഫി​സി​ലെ​ത്തു​ന്ന സ​മി​തി അം​ഗ​ങ്ങ​ൾ തു​ട​ർ​ന്ന് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലേ​ക്ക് പോ​കും. കെ.​പി.​സി.​സി അ​ച്ച​ട​ക്ക സ​മി​തി ചെ​യ​ര്‍മാ​ന്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, കെ.​പി.​സി.​സി വ​ര്‍ക്കി​ങ് പ്ര​സി​ഡ​ന്റ് ടി.​എ​ന്‍. പ്ര​താ​പ​ന്‍, രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി അം​ഗം സ​ണ്ണി ജോ​സ​ഫ്, കെ.​പി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​ജ​യ​ന്ത് എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലു​ള്ള​ത്.

ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ, ഡി.​സി.​സി പ്ര​സി​ഡ​ന്റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, മു​ൻ ഡി.​സി.​സി ട്ര​ഷ​റ​ർ കെ.​കെ ഗോ​പി​നാ​ഥ​ൻ, അ​ന്ത​രി​ച്ച മു​ൻ ഡി.​സി.​സി പ്ര​സി​ഡ​ന്റ് പി.​വി. ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് വിജയന്റെ ക​ത്തി​ലു​ള്ള​ത്. താ​ൻ മ​രി​ക്കു​ക​യാ​ണെ​ങ്കി​ൽ ഉ​ത്ത​ര​വാ​ദി​ക​ൾ ക​ത്തി​ൽ പേ​രു​ള്ള നേ​താ​ക്ക​ളാ​ണെ​ന്നും അ​തി​ലു​ണ്ട്. എം.​എ​ൽ.​എ​യെ വി​ടാ​തെ പി​ന്തു​ട​രു​ന്ന സി.​പി.​എ​മ്മി​ന് ക​ത്ത് വ​ലി​യ ആയുധമാണ് ന​ൽ​കി​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ഡി.​വൈ.​എ​ഫ്.​ഐ വ​ർ​ധി​ത ഊ​ർ​ജ​ത്തി​ൽ എം.​എ​ൽ.​എ​യു​ടെ ഓ​ഫി​സി​ലേ​ക്ക് ത​ള്ളി​ക്ക​യ​റി​യ​തും ക​ത്തി​ന്റെ പി​ൻ​ബ​ല​ത്തി​ലാ​ണ്. ഇന്ന് രാ​ത്രി ബ​ത്തേ​രി ന​ഗ​ര​ത്തി​ൽ നൈ​റ്റ് മാ​ർ​ച്ച് ന​ട​ത്താ​ൻ സി.​പി.​എം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. എം.​എ​ൽ.​എ രാ​ജി​വെ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

അ​തേ​സ​മ​യം, പൊ​ലീ​സി​ന്റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്റേ​യും വി​ജി​ല​ൻ​സി​ന്റേ​യും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. എ​ൻ.​എം. വി​ജ​യ​ന്റെ കു​ടും​ബം ന​ൽ​കി​യ ക​ത്തു​ക​ൾ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യി​ട്ടു​ണ്ട്. ക​ത്തു​ക​ളി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന​വ​രു​ടെ മൊ​ഴി​യെ​ടു​ക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - t sidheeque mla about nm vijayan death
Next Story