പുഷ്പനെതിരെ അപകീർത്തി; ഗ്രേഡ് എസ്.ഐക്ക് സസ്പെൻഷൻ
text_fieldsപ്രതീകാത്മക ചിത്രം
കോതമംഗലം: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കഴിഞ്ഞിരുന്ന കഴിഞ്ഞ ദിവസം മരിച്ച പുഷ്പനെ വാടസ്ആപ് ഗ്രൂപ്പിൽ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ ഗ്രേഡ് എസ്.ഐക്ക് സസ്പെൻഷൻ. കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കെ.എസ്. ഹരിപ്രസാദിനെയാണ് അന്വേഷണവിധേയമായി എറണാകുളം റേഞ്ച് ഡി.ഐ.ജി സസ്പെൻഡ് ചെയ്തത്.
‘ചങ്ങാതിക്കൂട്ടം’ എന്ന വാട്സ്ആപ് കൂട്ടായ്മയിൽ ശനിയാഴ്ചയാണ് കമന്റ് ഇട്ടത്. ഇതിന്റെ സ്ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിക്കുകയും പരാതി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.
നാർക്കോട്ടിക് സെൽ പൊലീസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.

