Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുരേഷ് ഗോപി​ക്ക്​ കോവിഡ് സ്​ഥിരീകരിച്ചു

text_fields
bookmark_border
ചെറിയ പനിയല്ലാതെ മറ്റ്​ ആരോഗ്യപ്രശ്‌നങ്ങളില്ല
Suresh Gopis Covid test positive
cancel

നടനും എംപിയുമായ സുരേഷ് ഗോപിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതനായ കാര്യം അദ്ദേഹംതന്നെയാണ്​ അറിയിച്ചത്. ചെറിയ പനിയല്ലാതെ മറ്റു ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും നിരീക്ഷണത്തിൽ കഴിയുകയാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.

'ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടും കോവിഡ് പോസിറ്റീവായിരിക്കുന്നു. നിലവിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ്. നേരിയ പനിയല്ലാതെ മറ്റ്​ ബുദ്ധിമുട്ടുകളൊന്നുമില്ല. ഇൗയവസരത്തിൽ സാമൂഹിക അകലം പാലിക്കാനും ആൾക്കൂട്ടത്തിൽ നിന്ന് അകന്നു നിൽക്കാനും എല്ലാവരോടും അഭ്യർഥിക്കുകയാണ്. നിങ്ങൾ സുരക്ഷിതരായിരിക്കുകയും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനുള്ള ജാഗ്രത കൈകൊള്ളുക'-സുരേഷ് ഗോപി ഫേസ്​ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ദിവസം നടൻ മമ്മൂട്ടിയും കോവിഡ് പോസിറ്റീവ് ആയിരുന്നു. കോവിഡിന്റെ മൂന്നാം തരംഗം വ്യാപകമാവുന്ന സാഹചര്യത്തിൽ നിരവധിയേറെ പേരാണ് കോവിഡ് ബാധിതരായി കൊണ്ടിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Suresh Gopis Covid test positive
Next Story