Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘ആ പെൺകുട്ടി എന്റെ വീട്ടിലെയും പെൺകുട്ടിയാണ്, നീതി നിഷേധിക്കരുത്’; രാഹുൽ കേസിൽ സുരേഷ് ഗോപി
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനാരോപണങ്ങളിൽ പ്രതികരിച്ച് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഗൗരവമുള്ള വിഷയമാണെന്ന കാര്യത്തിൽ യാതൊരു തർക്കമില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.
ആ പെൺകുട്ടി എന്റെ വീട്ടിലെയും പെൺകുട്ടിയാണെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ആയത് കൊണ്ട് പെൺകുട്ടിക്ക് നീതി നിഷേധിക്കാൻ പാടില്ല. എന്നാൽ, രാഹുൽ വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്നറിയില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇത്തരം വിഷയങ്ങൾ ബാധിക്കാൻ പാടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ഒരു തോളിൽ കൈ വെച്ചതിന് നിങ്ങൾ എല്ലാവരും എന്റെ ഒറ്റുകാരല്ലേ. ഇപ്പോൾ എന്തായെന്നും ജനങ്ങൾ തീരുമാനിച്ചോ എന്നും സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് ചോദിച്ചു.
Next Story

