Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാസപ്പടിക്കേസിൽ പിണറായിക്ക് ആശ്വാസം; വിജിലൻസ് അന്വേഷണം തടഞ്ഞ് സുപ്രിം കോടതി

text_fields
bookmark_border
സർക്കാരിനെതിരെ രൂക്ഷ വിമർശനം
Pinarayi Vijayan
cancel

ന്യൂ​ഡ​ൽ​ഹി: മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മ​ക​ൾ വീ​ണ ടി., ​മ​രു​മ​ക​ൻ മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​ർ​ക്കെ​തി​രാ​യ മാ​സ​പ്പ​ടി​ക്കേ​സി​ലെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം സു​പ്രീം​കോ​ട​തി ഒ​രാ​ഴ്ച​ത്തേ​ക്ക് സ്റ്റേ ​ചെ​യ്തു. കു​റ്റാ​രോ​പി​ത​രെ കേ​ൾ​ക്കാ​തെ ഹൈ​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​നെ​യും അ​തി​നെ ന്യാ​യീ​ക​രി​ച്ച എ​ൻ​ഫോ​ഴ്സ്മെ​ന്റ്​ ഡ​യ​റ​ക്ട​റേ​റ്റി(​ഇ.​ഡി)​നെ​യും അ​തി​രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചാ​ണ് ജ​സ്റ്റി​സു​മാ​രാ​യ ജോ​യ്മ​ല്യ ബാ​ഗ്ചി, വി. ​മോ​ഹ​ന എ​ന്നി​വ​ര​ട​ങ്ങി​യ സു​പ്രീം​കോ​ട​തി അ​വ​ധി​ക്കാ​ല ബെ​ഞ്ചി​ന്റെ സു​പ്ര​ധാ​ന ഉ​ത്ത​ര​വ്. കേ​സി​ൽ ത​ങ്ങ​ളു​ടെ ഭാ​ഗം കേ​ൾ​ക്കാ​തെ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ട്ട സിം​ഗി​ൾ ബെ​ഞ്ച് വി​ധി​ക്കെ​തി​രെ ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​നെ സ​മീ​പി​ക്കാ​ൻ പി​ണ​റാ​യി വി​ജ​യ​നും കു​ടും​ബ​ത്തി​നും സു​പ്രീം കോ​ട​തി അ​നു​മ​തി ന​ൽ​കി.

അ​പ്പീ​ൽ ന​ൽ​കാ​നു​ള്ള അ​നു​മ​തി നി​ഷേ​ധി​ച്ച ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്റെ മു​ൻ ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി. ഇ​തി​നെ​തി​രെ കേ​ര​ള സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കാ​തി​രു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ചോ​ദി​ച്ച സു​പ്രീം​കോ​ട​തി, ഹൈ​കോ​ട​തി ഉ​ത്ത​ര​വോ​ടെ നി​യ​മ​ത്തി​ന് വി​ധേ​യ​മാ​യ​താ​കാം എ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ടു​ക​​യും ചെ​യ്തു.ഇ.​ഡി പ​ങ്കു​വെ​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി.​എം.​ആ​ർ.​എ​ൽ-​എ​ക്‌​സാ​ലോ​ജി​ക് കേ​സി​ൽ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ കേ​ര​ള പൊ​ലീ​സി​നോ​ട് ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്ന​ത്. അ​തി​നാ​ൽ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നെ​യും ഹൈ​കോ​ട​തി ഉ​ത്ത​ര​വി​നെ​യും ഇ.​ഡി അ​ഭി​ഭാ​ഷ​ക​ൻ പി​ന്തു​ണ​ച്ച​പ്പോ​ൾ അ​തി​രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ലാ​ണ് ജ​സ്റ്റി​സ് ബാ​ഗ്ചി നേ​രി​ട്ട​ത്. ത​ങ്ങ​ളു​ടെ നി​യ​മ​പ​ര​മാ​യ പ​രി​ധി​ക​ൾ​ക്ക​പ്പു​റം ക​ട​ന്ന് മ​റ്റ് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ അ​ധി​കാ​ര​ങ്ങ​ളി​ൽ ഇ​ട​പെ​ട​രു​തെ​ന്ന് ഇ.​ഡി​യോ​ടും, പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം പോ​ലും ന​ട​ത്താ​തെ ധി​റു​തി​പി​ടി​ച്ച് എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ നി​ർ​ദേ​ശി​ച്ച ഹൈ​കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചി​നോ​ടും കോ​ട​തി ശ​ക്ത​മാ​യ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ചു.

ഇ.​ഡി അ​ഭി​ഭാ​ഷ​ക​ൻ ​​സൊ​ഹൈ​ബ് ഹു​സൈ​ൻ ഹൈ​കോ​ട​തി ഉ​ത്ത​ര​വി​നെ ന്യാ​യീ​ക​രി​ച്ച​താ​ണ് വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി​യ​ത്. ജാ​മ്യ​മി​ല്ലാ​ത്ത കു​റ്റ​കൃ​ത്യം പ്ര​ഥ​മ​ദൃ​ഷ്ട്യാ വെ​ളി​പ്പെ​ട്ട​തി​നാ​ൽ പ്ര​തി​ക്ക് അ​ത് ചോ​ദ്യം​ചെ​യ്യാ​ൻ അ​വ​കാ​ശ​മി​ല്ലെ​ന്നും എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നു​മാ​യി​രു​ന്നു അ​ഭി​ഭാ​ഷ​ക​ന്റെ വാ​ദം.

പി.​എം.​എ​ൽ.​എ പ്ര​കാ​രം ഇ.​ഡി​ക്ക് വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രാ​മെ​ങ്കി​ലും മ​റ്റ് ഏ​ജ​ൻ​സി​ക​ളു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ൽ ഇ​ട​പെ​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. മ​റ്റു സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധി​കാ​ര പ​രി​ധി​യി​ൽ ഇ​ട​പെ​ടാ​ൻ ഇ.​ഡി​ക്കു​ള്ള നി​യ​മ​പ​ര​മാ​യ അ​ധി​കാ​രം പ്ര​യോ​ഗി​ക്ക​രു​ത്.

ഇ.​ഡി​യും ഹൈ​കോ​ട​തി​യും എ​ന്താ​ണ് ചെ​യ്ത​തെ​ന്ന് ത​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യി ബോ​ധ്യ​മു​ണ്ടെ​ന്നും ര​ജി​സ്റ്റ​ർ ചെ​യ്ത എ​ഫ്.​ഐ.​ആ​ർ ത​ങ്ങ​ൾ നി​ല​നി​ർ​ത്തു​മ്പോ​ഴും അ​പ്പീ​ലി​ൽ ബ​ന്ധ​പ്പെ​ട്ട കോ​ട​തി തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തു​വ​രെ അ​ന്വേ​ഷ​ണം പാ​ടി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ഫ്.​ഐ.​ആ​ർ റ​ദ്ദാ​ക്കാ​തി​രു​ന്ന സു​പ്രീം​കോ​ട​തി പി​ണ​റാ​യി​ക്കും കു​ടും​ബ​ത്തി​നും ഇ​ട​ക്കാ​ല ആ​ശ്വാ​സം തേ​ടു​ന്ന​തി​ന് അ​ന്വേ​ഷ​ണ ന​ട​പ​ടി​ക​ൾ ഏ​ഴു​ദി​വ​സ​ത്തേ​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ന്നി​രു​ന്നാ​ലും മൂ​വ​രും പ്ര​ത്യേ​കാ​നു​മ​തി ഹ​ര​ജി ന​ൽ​കു​ന്ന​തോ​ടെ തു​ട​ർ വി​മ​ർ​ശ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ അ​തി​ന്റെ തീ​ർ​പ്പി​നാ​യി ഇ.​ഡി​ക്കും കാ​ത്തു​നി​ൽ​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് സൂ​ച​ന.

ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല

‘സ​ര്‍ക്കാ​റും ആ​ഭ്യ​ന്ത​ര​വ​കു​പ്പും എ​ടു​ത്ത ന​ട​പ​ടി ശ​രി​യാ​ണെ​ന്ന് സു​പ്രീം​കോ​ട​തി വി​ധി​യി​ലൂ​ടെ തെ​ളി​ഞ്ഞു. എ​ന്‍ഫോ​ഴ്‌​സ് ഡ​യ​റ​ക​ട്‌​റേ​റ്റി​ന്റെ ക​ത്ത് ല​ഭി​ച്ച​പ്പോ​ള്‍ ത​ന്നെ അ​നാ​വ​ശ്യ ധൃ​തി ഒ​ഴി​വാ​ക്കി കൃ​ത്യ​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക എ​ന്ന​താ​യി​രു​ന്നു സ​ര്‍ക്കാ​റും ആ​ഭ്യ​ന്ത​ര വ​കു​പ്പും എ​ടു​ത്ത നി​ല​പാ​ട്. ആ ​സ​മീ​പ​ന​ത്തെ സു​പ്രീം കോ​ട​തി അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നാ​ണ് മ​ന​സ്സി​ലാ​ക്കാ​ന്‍ ക​ഴി​യു​ന്ന​ത്’

സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ

‘സു​പ്രീം​കോ​ട​തി വി​ധി നി​യ​മ​വാ​ഴ്ച ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തും ആ​വേ​ശ​ക​ര​വു​മാ​ണ്. പി​ണ​റാ​യി വി​ജ​യ​നെ​തി​രെ കേ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും രാ​ഷ്ട്രീ​യ നീ​ക്ക​മാ​​ണെ​ന്നും തു​ട​ക്കം മു​ത​ൽ സി.​പി.​എം ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു’.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Masappadi Case: Supreme Court Stays Vigilance Probe Against Pinarayi Vijayan, Sends Plea Back to High Court
Next Story