തൃപ്പൂണിത്തുറയിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരിക്ക് ക്രൂരമർദനം; ഹെൽമെറ്റ് കൊണ്ട് തലക്കും കൈക്കും അടിച്ചു
text_fieldsതൃപ്പൂണിത്തുറ: സൂപ്പർമാർക്കറ്റ് ജീവനക്കാരിക്ക് സഹപ്രവർത്തകയുടെ ഭർത്താവിൻെറ ക്രൂരമർദനം. ഹെൽമെറ്റ് കൊണ്ട് തലക്കും കൈക്കും തുടരെ ആഞ്ഞടിക്കുകയായിരുന്നു. പുതിയകാവ് മാളേകാട് അതിർത്തി റോഡിൽ ഷിജിക്കാണ് പരിക്കേറ്റത്.
തന്നെ ആക്രമിച്ച തൃപ്പൂണിത്തുറ സ്വദേശി സതീഷനെതിരെ ഇവർ പൊലീസിൽ പരാതി നൽകി. ഇയാളും ഭാര്യയും ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ആക്രമണത്തിൻെറ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.
സൂപ്പർ മാർക്കറ്റിലെ ഫോണിലേക്ക് വിളിച്ച സതീഷ് സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്ന തൻെറ ഭാര്യയുമായി സംസാരിക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു. തിരക്കായതിനാൽ പറ്റില്ലെന്ന് പറഞ്ഞതോടെ ഇയാൾ ഫോണിലൂടെ അസഭ്യവർഷം നടത്തിയെന്നും പിന്നീട് സൂപ്പർമാർക്കറ്റിൽ എത്തി ആക്രമിച്ചെന്നുമാണ് പരാതി. കടയുടമ എത്തി ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ഇന്നലെ പരാതി നൽകിയെങ്കിലും പൊലീസ് കേസെടുത്തില്ലെന്ന് ആക്ഷേപമുണ്ട്.

