Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുഗതന്‍റെ ജയിൽമോചനം; രാഷ്ട്രീയ പ്രതിസന്ധിക്ക് താൽക്കാലിക വിരാമം

text_fields
bookmark_border
വ്യാജ ഒപ്പ് ആരോപണം കള്ളം, എന്ത് പരിശോധനക്കും തയാർ -സുഗതൻ
സുഗതന്‍റെ ജയിൽമോചനം; രാഷ്ട്രീയ പ്രതിസന്ധിക്ക് താൽക്കാലിക വിരാമം
cancel

തി​രു​വ​ന​ന്ത​പു​രം: കാ​പ്പ കേ​സ് ഹൈ​കോ​ട​തി റ​ദ്ദാ​ക്കി​യ​തോ​ടെ കോ​ർ​പ​റേ​ഷ​ൻ ബി.​ജെ.​പി ഭ​ര​ണ​ത്തെ ഉ​ല​ച്ച രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​ക്ക് താ​ൽ​ക്കാ​ലി​ക വി​രാ​മം. ജ​യി​ൽ​മോ​ചി​ത​നാ​യി ത​ല​സ്ഥാ​ന​ത്ത് മ​ട​ങ്ങി​യെ​ത്തി​യ കൗ​ൺ​സി​ല​ർ സു​ഗ​ത​ൻ സ​ജീ​വ​മാ​യ​തോ​ടെ, ത​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​പ​ക്ഷം ഉ​യ​ർ​ത്തി​യ വ്യാ​ജ ഒ​പ്പ് ആ​രോ​പ​ണ​ങ്ങ​ളും ത​ള്ളി​ക്ക​ള​ഞ്ഞ് ബി.​ജെ.​പി പ്ര​ത്യാ​ക്ര​മ​ണം ശ​ക്ത​മാ​ക്കി. വ​ട്ടി​യൂ​ർ​ക്കാ​വ് വി​ക​സ​ന ആ​ക്ഷ​ൻ കൗ​ൺ​സി​ൽ രൂ​പ​വ​ത്​​ക​രി​ച്ച​തു മു​ത​ൽ ത​ന്നെ ചി​ല​ർ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്നും, ര​ജി​സ്റ്റ​റി​ലു​ള്ള​ത് ത​ന്റെ യ​ഥാ​ർ​ഥ ഒ​പ്പ് ത​ന്നെ​യാ​ണെ​ന്നും സു​ഗ​ത​ൻ വ്യ​ക്ത​മാ​ക്കി.

ഒ​ളി​വി​ൽ ക​ഴി​യ​വേ കൗ​ൺ​സി​ല​ർ സ്ഥാ​ന​ത്തെ അ​യോ​ഗ്യ​ത ഒ​ഴി​വാ​ക്കാ​ൻ മേ​യ​ർ വി.​വി. രാ​ജേ​ഷ് ഹാ​ജ​ർ ബു​ക്കി​ൽ ക​ള്ള ഒ​പ്പി​ട്ടു എ​ന്ന സി.​പി.​എ​മ്മി​ന്റെ ആ​രോ​പ​ണം സു​ഗ​ത​ൻ പൂ​ർ​ണ​മാ​യും ത​ള്ളി. ഏ​പ്രി​ലി​ലെ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ഞാ​ൻ നേ​രി​ട്ട് പ​ങ്കെ​ടു​ത്തി​രു​ന്നു. ഹാ​ജ​ർ പു​സ്ത​ക​ത്തി​ലു​ള്ള​ത് എ​ന്റെ ഒ​പ്പ് ത​ന്നെ​യാ​ണ്. സം​ശ​യ​മു​ള്ള​വ​ർ​ക്ക് കൗ​ൺ​സി​ൽ ഹാ​ളി​ലെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ന്തും പ​രി​ശോ​ധി​ക്കാം. ഇ​തോ​ടെ സു​ഗ​ത​ന്റെ അ​യോ​ഗ്യ​താ ഭീ​ഷ​ണി​യും ഒ​പ്പം കൗ​ൺ​സി​ല​ർ ആ​ർ. ശ്രീ​ലേ​ഖ ഉ​യ​ർ​ത്തി​യ രാ​ജി​ഭീ​ഷ​ണി​യും ത​ല​സ്ഥാ​ന​ത്തെ ബി.​ജെ.​പി ഭ​ര​ണ​ത്തി​ന് വ​ലി​യ ത​ല​വേ​ദ​ന സൃ​ഷ്ടി​ച്ചി​രു​ന്നു.

ദൈ​വ​നാ​മ​ത്തി​ലു​ള്ള സ​ത്യ​പ്ര​തി​ജ്ഞ വി​വാ​ദ​ത്തി​ൽ കൗ​ൺ​സി​ൽ പ​ല​ത​വ​ണ സം​ഘ​ർ​ഷ​ഭ​രി​ത​മാ​വു​ക​യും ചെ​യ്തു. എ​ന്നാ​ൽ ശ്രീ​ലേ​ഖ രാ​ജി​ഭീ​ഷ​ണി പി​ൻ​വ​ലി​ച്ച​തും സു​ഗ​ത​ൻ ജ​യി​ൽ മോ​ചി​ത​നാ​യ​തും ബി.​ജെ.​പി​ക്ക് ആ​ശ്വാ​സ​മാ​യി. സ്വ​ത​ന്ത്ര​ൻ ഉ​ൾ​പ്പെ​ടെ 51 അം​ഗ​ങ്ങ​ളു​ടെ ഭൂ​രി​പ​ക്ഷം ഉ​റ​പ്പി​ച്ച​തോ​ടെ, എ​ൽ.​ഡി.​എ​ഫും യു.​ഡി.​എ​ഫും ഒ​ത്തു​പി​ടി​ച്ചാ​ലും മേ​യ​ർ വി.​വി. രാ​ജേ​ഷി​ന്റെ ക​സേ​ര​ക്ക് ഇ​നി ഭീ​ഷ​ണി​യി​ല്ലെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ബി.​ജെ.​പി ക്യാ​മ്പ്.

പൊ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ചു​ള്ള രാ​ഷ്ട്രീ​യം -രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

സു​ഗ​ത​നെ​തി​രാ​യ ന​ട​പ​ടി രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യ ക​ള്ള​ക്കേ​സാ​ണെ​ന്ന് ഹൈ​കോ​ട​തി വി​ധി​യി​ലൂ​ടെ തെ​ളി​ഞ്ഞ​താ​യി ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു. കാ​പ്പ ചു​മ​ത്തി​യ​തി​ലെ പൊ​ലീ​സി​ന്റെ വീ​ഴ്ച​ക​ൾ ഹൈ​കോ​ട​തി അ​ക്ക​മി​ട്ട് നി​ര​ത്തി​യ​ത് സ​ർ​ക്കാ​റി​നേ​റ്റ തി​രി​ച്ച​ടി​യാ​ണ്. പൊ​ലീ​സി​നെ ദു​രു​പ​യോ​ഗം ചെ​യ്ത് രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്ന ശൈ​ലി ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​മാ​യി സി.​പി.​എ​മ്മാ​ണ് ചെ​യ്തി​രു​ന്ന​തെ​ങ്കി​ൽ, ഇ​പ്പോ​ൾ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും അ​തേ പാ​ത പി​ന്തു​ട​രു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ഉദ്യോഗസ്ഥ ഗൂഢാലോചനയെന്ന് മേയർ

സുഗതന്റെ അറസ്റ്റിന് പിന്നിൽ ഉന്നതതല ഗൂഢാലോചനയാണെന്ന് മേയർ വി.വി. രാജേഷ്. ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനും ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനും ഒരു ലോക്കൽ എസ്.എച്ച്.ഒയും ചേർന്നാണ് അറസ്റ്റിന് പിന്നിലെ ഗൂഡാലോചന നടത്തിയത്. സുഗതനെതിരെ സർക്കാർ തികച്ചും നിയമവിരുദ്ധമായാണ് നിലകൊണ്ടത്. ഹാജർ ബുക്ക് പരിശോധിക്കാം. വ്യാജ ഒപ്പിട്ടത് ആരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. ദീപക് വ്യക്തമാക്കണം. കൗൺസിലിലെ ഏത് ഹാജർ രജിസ്റ്ററും മാധ്യമങ്ങൾക്ക് മുന്നിൽ പരിശോധനക്ക് നൽകാൻ തയാറാണ്. കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ താൻ ഏത് പാർട്ടിയിലാണെന്ന് മറക്കരുത്. എസ്.പി ദീപക്കുമായി നിരന്തരം കൂട്ടുചേർന്ന് പ്രവർത്തിക്കുന്ന ശബരീനാഥൻ അധികം വൈകാതെ എ.കെ.ജി സെന്ററിലെത്തുമെന്നും മേയർ ചൂണ്ടിക്കാട്ടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sugathan’s Release Eases Political Crisis
Next Story