Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വീടിനുനേരേ കല്ലേറ്

text_fields
bookmark_border
പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വീടിനുനേരേ കല്ലേറ്
cancel
Listen to this Article

രാമപുരം: പഞ്ചായത്ത് പ്രസിഡന്‍റ് ഷൈനി സന്തോഷിന്‍റെ വെള്ളിലാപ്പിള്ളിയിലെ വീടിനുനേരേ കല്ലേറ്. ആക്രമണത്തിൽ വീടിന്‍റെ ജനൽചില്ലുകൾ തകർന്നു. ആക്രമണസമയം ജനലിനടുത്ത് ഷൈനിയുടെ മകൻ മനു നിൽപുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

വെള്ളിയാഴ്ച രാത്രി 12.15 ഓടെയായിരുന്നു ആക്രമണം. ഷൈനിയും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു.കല്ലെറിഞ്ഞ ഒരാളെ മകൻ മനു കണ്ടു. സ്കൂട്ടറിൽ മഴക്കോട്ട് ധരിച്ചെത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയത്. കഴിഞ്ഞദിവസം നടന്ന രാമപുരം പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഷൈനി ഇടത് മുന്നണിയോടൊപ്പം ചേർന്ന് പ്രസിഡന്‍റായതിലെ വിരോധം മൂലമാണ് ആക്രമണം എന്നാണ് സൂചന.

പാലാ ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥി, രാമപുരം സി.ഐ കെ.എൻ. രാജേഷ്, എസ്.ഐ പി.എസ്. അരുൺകുമാർ എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Stone pelting at Panchayat President's house
Next Story