ഡെറാഡൂൺ- കൊച്ചുവേളി എക്സ്പ്രസിനുനേരെ കല്ലേറ്
text_fieldsകണ്ണൂർ: ഡെറാഡൂൺ-കൊച്ചുവേളി എക്സ്പ്രസിനുനേരെ കല്ലേറ്. കണ്ണൂർ വിട്ട് 15 കിലോമീറ്റർ പിന്നിട്ടപ്പോഴാണ് കല്ലേറുണ്ടായത്. വൈകിട്ട് 5.55നാണ് ട്രെയിൻ കണ്ണൂർ സ്റ്റേഷൻ വിട്ടത്. ടി.ടി.ആർ അറിയിച്ചതിനെ തുടർന്ന് റെയിൽവെ പൊലീസെത്തി കല്ലേറുണ്ടായ ബോഗി പരിശോധിച്ചു. ബി 6 നമ്പർ ബോഗിയുടെ 23 നമ്പർ സീറ്റിനടുത്താണ് കല്ല് വീണത്.
ഷൊർണ്ണൂർ സ്വദേശി ആർമിയിൽ ജോലി ചെയ്യുന്ന സുരേഷാണ് സീറ്റിലുണ്ടായിരുന്നത്. അദ്ദേഹം ഡൽഹിക്ക് പോകുകയാണ്. കല്ലേറിൽ ഗ്ലാസ് തകർന്നിട്ടുണ്ട്. ഗ്ലാസ് മുഴുവനായി തകരാത്തതിനാൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തിവരുകയാണെന്ന് ആർ.പി.എഫ് കണ്ണൂർ ഇൻസ്പെക്ടർ ബിനോയ് ആൻറണി പറഞ്ഞു.

