Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുഹൃത്തിന്‍റെ വീട്ടിലെ സ്വർണം മോഷ്ടിച്ച സംഭവം; പൊലീസുകാരന് സസ്പെൻഷൻ

text_fields
bookmark_border
സുഹൃത്തിന്‍റെ വീട്ടിലെ സ്വർണം മോഷ്ടിച്ച സംഭവം; പൊലീസുകാരന് സസ്പെൻഷൻ
cancel

കൊച്ചി: എറണാകുളം ഞാറക്കലിൽ സുഹൃത്തിന്‍റെ വീട്ടിലെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയായ പൊലീസുകാരന് സസ്പെൻഷൻ. കൊച്ചി എ.ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ അമൽദേവിനെയാണ് എറണാകുളം ഡി.സി.പി സസ്പെൻഡ് ചെയ്തത്.

സുഹൃത്തിന്‍റെ വീട്ടിൽനിന്ന് പത്ത് പവൻ സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ അമൽദേവ് ഇപ്പോള്‍ റിമാൻഡിലാണ്. ഇയാള്‍ക്കെതിരെ നേരത്തയും അച്ചടക്ക നടപടി എടുത്തിരുന്നു. ഞാറക്കൽ സ്വദേശി നടേശന്‍റെ വീട്ടിൽ നിന്ന് മകന്റെ ഭാര്യയുടെ സ്വർണമാണ് അമൽദേവ് കവർച്ച നടത്തിയത്.

സംഭവത്തിൽ നടേശൻ പരാതി നൽകിയതിനെ തുടർന്നാണ് അമൽദേവിനെ അറസ്റ്റ് ചെയ്തത്. സ്വർണം ഇദ്ദേഹത്തിൽനിന്ന് കണ്ടെടുത്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - stealing gold from a friend's house; Suspension to policeman
Next Story