Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവജന കമീഷൻ: ചിന്തക്ക് പകരം ഷാജർ വരുന്നു

text_fields
bookmark_border
M Shajar, Chintha Jerome
cancel

തിരുവനന്തപുരം: സംസ്ഥാന യുവജന കമീഷൻ അധ്യക്ഷനായി ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം എം. ഷാജറിനെ നിയമിക്കും. നിലവിലെ അധ്യക്ഷ ചിന്ത ജെറോമിന്‍റെ കാലാവധി കഴിയുന്ന സാഹചര്യത്തിലാണിത്. ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ചിന്ത രണ്ട് ടേം ഈ സ്ഥാനത്ത് പൂർത്തിയാക്കിയിട്ടുണ്ട്. 2016ൽ യുവജന കമീഷൻ അധ്യക്ഷയായ ചിന്ത ജെറോമിന് പിന്നീട് കാലാവധി നീട്ടി നൽകിയിരുന്നു.

ഇത് കഴിഞ്ഞ ഫെബ്രുവരിയിൽ പൂർത്തിയായി. പുതിയ അധ്യക്ഷൻ വരുന്നതുവരെയോ ആറു മാസത്തേക്കോ ആണ് ഇപ്പോൾ തുടരുന്നത്. ഷാജർ സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മുൻ ജില്ല സെക്രട്ടറിയുമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - State Youth Commission: M Shajar replaces Chintha Jerome
Next Story