Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചുരമിറങ്ങിയ വയനാടൻ ഗസലിന് ഇത്തവണയും വിജയം; ഹെമിൻ സിഷക്ക് നാലാം വർഷവും എ ഗ്രേഡ്

text_fields
bookmark_border
മാപ്പിളപ്പാട്ടിൽ മൂന്നാംതവണയും വിജയത്തുടർച്ച
ചുരമിറങ്ങിയ വയനാടൻ ഗസലിന് ഇത്തവണയും വിജയം; ഹെമിൻ സിഷക്ക് നാലാം വർഷവും എ ഗ്രേഡ്
cancel
Listen to this Article

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വയനാട് ഓർഫനേജ് ഹയർസെക്കൻഡറി സ്കൂൾ പിണങ്ങോടിലെ വിദ്യാർഥിനി ഹെമിൻ സിഷക്ക് ഇത്തവണയും മിന്നുംവിജയം. എച്ച്.എസ്.എസ് ഗസൽ ആലാപനത്തിൽ തുടർച്ചയായി നാലാം വർഷവും എച്ച്.എസ്.എസ് പെൺകുട്ടികളുടെ മാപ്പിളപ്പാട്ട് മത്സരത്തിൽ മൂന്നാംവർഷവും എ ഗ്രേഡ് നേട്ടം കൈവരിച്ചു.

ഒപ്പനയിൽ തുടർച്ചയായി നാലാം വർഷവും ഹെമിൻ സിഷ മത്സരിക്കുന്നുണ്ട്. ജ്യേഷ്ഠ സഹോദരി ഡോ. റഷ അഞ്ജല 2015ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനക്കാരിയായിരുന്നു.

പിതാവ് അബ്ദുൽസലാം പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പ്രധാനാധ്യാപകനും മാതാവ് മറിയം തരിയോട് ജി.എച്ച്.എസിലെ അധ്യാപികയുമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - state school kalolsavam hemIN ZISHA WOHSS PINANGODE gazal winner
Next Story