ഓപൺ യൂനിവേഴ്സിറ്റി ലോഗോയിൽ ഗുരുവിെൻറ രൂപം ബോധപൂർവം ഒഴിവാക്കിയെന്ന്; ധർണ നടത്തി
text_fieldsശ്രീനാരായണ ഗുരു ഓപൺ യൂനിവേഴ്സിറ്റിയുടെ ലോഗോ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ശ്രീ നാരായണ പെൻഷനേഴ്സ് കൗൺസിൽ യൂനിവേഴ്സിറ്റിക്ക് മുന്നിൽ സംഘടിപ്പിച്ച ധർണ കോഓഡിനേറ്റർ പി.വി. രജിമോൻ ഉദ്ഘാടനം ചെയ്യുന്നു
അഞ്ചാലുംമൂട്: ശ്രീനാരായണ ഗുരു ഓപൺ യൂനിവേഴ്സിറ്റിയുടെ ലോഗോ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഓപൺ യൂനിവേഴ്സിറ്റിക്ക് മുന്നിൽ ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ പ്രതിഷേധ ധർണ നടത്തി.
ലോഗോയിൽ ഗുരുവിെൻറ രൂപം ബോധപൂർവം ഒഴിവാക്കിയെന്ന് പെൻഷനേഴ്സ് കൗൺസിൽ അഭിപ്രായപ്പെട്ടു. ധർണ ശ്രീ നാരായണ പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന കോഒാഡിനേറ്റർ പി.വി. രജിമോൻ ഉദ്ഘാടനം െചയ്തു.
പ്രസിഡൻറ് പ്രഫ. ജയചന്ദ്രൻ, കേന്ദ്ര കമ്മിറ്റി അംഗം ചവറ ഗണേശ് റാവു, സെക്രട്ടറി ഡോ.എം.എൻ. ദയാനന്ദൻ, കുണ്ടറ യൂനിയൻ കൗൺസിൽ പ്രസിഡൻറ് അംബുജാക്ഷ പണിക്കർ, സെക്രട്ടറി വിജയകുമാർ, കൊല്ലം യൂനിയൻ വൈസ് പ്രസിഡൻറ് വിമല, ട്രസ്റ്റ് ബോർഡ് മെംബർ കുട്ടിക്കട ബേബി എന്നിവർ സംസാരിച്ചു.

